ഐപിഎലിൽ ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച ചുരുക്കം താരങ്ങളിൽ ഒരാളാണ് ബാറ്റ്സ്മാൻ ആയുഷ് മഹ്ത്രെ. ഈ സീസണിൽ ആറ് മത്സരങ്ങളിൽ നിന്ന് 206 റൺസാണ് താരം അടിച്ച് കൂട്ടിയത്.
താരത്തിന്റെ ഈയൊരു പ്രകടനത്തെ വിലയിരുത്തി ആയുഷ് മഹ്ത്രെയെ ഇന്ത്യയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ പര്യടനത്തിനുള്ള ടീമിനെയായിരിക്കും 17 കാരനായ ആയുഷ് മഹ്ത്രെ ഇന്ത്യയെ നയിക്കുക.
ഒരു മാസം നീണ്ടുനിൽക്കുന്ന ഈയൊരു പര്യടനത്തിൽ, 50 ഓവർ സന്നാഹ മത്സരം, അഞ്ച് മത്സരങ്ങളുള്ള യൂത്ത് ഏകദിന പരമ്പര, ഇംഗ്ലണ്ട് അണ്ടർ 19 ടീമിനെതിരായ രണ്ട് മൾട്ടി-ഡേ മത്സരങ്ങൾ എന്നിവ ഉൾപ്പെടുന്നു. ജൂൺ 24 മുതൽ ജൂലൈ 23 വരെയാണ് ഈയൊരു പര്യടനം നീണ്ടുനിൽക്കുക.
ആയുഷിന് പുറമെ രാജസ്ഥാൻ റോയൽസിന്റെ 14 കാരനായ ഓപ്പണിങ് ബാറ്റ്‌സ്മാൻ വൈഭവ് സൂര്യവംശിയും ഇന്ത്യ അണ്ടർ 19 ടീമിൽ ഇടം നേടിയിട്ടുണ്ട്. തന്റെ അരങ്ങേറ്റ സീസണിൽ യുവ താരവും ഗംഭീര പ്രകടനമാണ് RRനായി കാഴ്ച്ചവെച്ചത്.
ഇന്ത്യ അണ്ടർ 19 ടീം സ്‌ക്വാഡ് ഇതാ…
ആയുഷ് മാത്രേ (ക്യാപ്റ്റൻ), വൈഭവ് സൂര്യവംശി, വിഹാൻ മൽഹോത്ര, മൗല്യരാജ്‌സിംഗ് ചാവ്‌ദ, രാഹുൽ കുമാർ, അഭിഗ്യാൻ കുണ്ടു (വൈസ് ക്യാപ്റ്റൻ & WK), ഹർവൻഷ് സിംഗ് (WK), ആർ എസ് അംബീഷ്, കനിഷ്‌ക് ചൗഹാൻ, ഖിലാൻ ഗുഹ പട്ടേൽ, ഖിലാൻ ഗുഹ പട്ടേൽ, ഖിലാൻ ഗുഹ പട്ടേൽ, പ്രൗഗ് പട്ടേൽ മുഹമ്മദ് എനാൻ, ആദിത്യ റാണ, അൻമോൽജീത് സിംഗ്
സ്റ്റാൻഡ്ബൈ കളിക്കാർ: നമൻ പുഷ്പക്, ഡി ദീപേഷ്, വേദാന്ത് ത്രിവേദി, വികൽപ് തിവാരി, അലങ്ക്രിത് റാപോൾ (WK)