പരിക്കിനെ തുടർന്ന് സിഎസ്കെ നായകൻ ഋതുരാജ് ഗെയ്ക്‌വാദിന് ഈ സീസൺ നഷ്ടമാവുകയും പകരം സീസണിലെ ഇനിയുള്ള മത്സരങ്ങളിൽ എംഎസ് ധോണി ചെന്നൈയെ നയിക്കുമെന്ന് സിഎസ്കെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ഋതുവിന് പകരം നായകനെ തീരുമാനിച്ചെങ്കിലും അദ്ദേഹത്തിന് പകരം ഒരു ബാറ്ററെ സിഎസ്കെ തീരുമാനിച്ചിട്ടില്ല. ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് മുംബൈയുടെ വണ്ടർ കിഡ് ഋതുരാജിന് പകരം സിഎസ്കെയിലെത്തുമെന്നാണ്.
2024-25 സീസണിൽ മുംബൈക്ക് വേണ്ടി ഫസ്റ്റ്-ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുകയും മികച്ച പ്രകടങ്ങളിലൂടെ ശ്രദ്ധ നേടുകയും ചെയ്ത ആയുഷ് മാത്രെയെയാണ് സിഎസ്കെ സ്വന്തമാക്കാൻ ഒരുങ്ങുന്നാണ് റിപ്പോർട്ട്.
രഞ്ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ സെഞ്ചുറി നേടിയ ഈ 17 കാരൻ വിജയ് ഹസാരെ ട്രോഫിയിൽ നാഗാലാൻഡിനെതിരെ 117 പന്തിൽ 181 റൺസ് നേടി റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.ലിസ്റ്റ് എ ക്രിക്കറ്റിൽ 150-ലധികം റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ആയുഷിനാണ്. യശസ്വി ജയ്‌സ്വാളിന്റെ പേരിലായിരുന്നു നേരത്തെ ഈ റെക്കോർഡ്.
താരത്തെ സിഎസ്കെ ട്രയൽസിനായി ക്ഷണിച്ചിരുന്നു. ട്രയൽസിൽ എംഎസ്ധോണിയുടെ പ്രശംസയടക്കം നേടിയ താരമാണ് 17 കാരനായ ആയുഷ്.
പൃഥ്വിഷാ, മായങ്ക് അഗർവാൾ എന്നീ താരങ്ങളുടെ ഋതുരാജിന് പകരക്കാരനായി റുമർ ലിസ്റ്റിൽ ഉണ്ടെങ്കിലും സിഎസ്കെ ട്രയൽസിൽ പരീക്ഷിച്ച ആയുഷിന് തന്നെയാണ് കൂടുതൽ സാധ്യത.