ഇന്ത്യ- പാക് സംഘർഷ സമയത്ത് ചില ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധക പേജുകൾ പാകിസ്ഥാന് പിന്തുണ നൽകുകയും ഇന്ത്യയ്‌ക്കെതിരെ തിരിയുകയും ചെയ്തിരുന്നു.
പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടി. 3 വിദേശ താരങ്ങളുടെ സേവനം അവർക്ക് നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ തന്നെയാണ് കാരണം.
നായകൻ രജത് പടിദാറിന്റെ കീഴിൽ മികച്ച പ്രകടനം നടത്തുന്ന ആർസിബിയ്ക്ക് 5 താരങ്ങളുടെ സേവനം നിർണായക മത്സരങ്ങളിൽ ഉണ്ടാവില്ല എന്നതാണ് ആരാധകരെ നിരാശയിലാക്കുന്നത്. ദേശീയ ടീം ദൗത്യവും പരിക്കുമാണ് ആർസിബിയ്ക്ക് വില്ലനായി എത്തുന്നത്. ആ അഞ്ച് താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം..
ഇതിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. അതിനർത്ഥം വിൻഡീസ് പരമ്പരയിൽ ഉൾപ്പെട്ട ഇംഗ്ലീഷ് താരങ്ങൾ ഐപിഎൽ പൂർത്തീകരിക്കില്ലെന്ന് സാരം.
ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയ ആരംഭിക്കാൻ പോകുമ്പോൾ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ ഇനി വിട്ട് നല്കാൻ തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
ഡബ്ബിൾ ഡെക്കർ മോഡിൽ മത്സരങ്ങൾ നടത്തിയാൽ നേരത്തെ നിശ്ചയിച്ച പ്രകാരം മെയ് 25ന് ഐപിഎൽ പൂർത്തികരിക്കാൻ കഴിയുമെന്നാണ് ബിസിസിഐയുടെ പ്രതീക്ഷ.
ഐപിഎൽ മത്സരങ്ങൾക്ക് നിലവിൽ ഏറ്റവും സുരക്ഷിതമായ വേദികൾ സൗത്ത് ഇന്ത്യ ആണെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. നിലവിലെ സംഘർഷ സാഹചര്യത്തിൽ ബിസിസിഐ സൗത്ത് ഇന്ത്യൻ വേദികളെ തിരഞ്ഞെടുത്ത സാഹച്ചര്യത്തിൽ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.