CricketCricket LeaguesIndian Premier LeagueSports

3 ഓസിസ് താരങ്ങൾ തിരിച്ചെത്തില്ല; ഐപിഎൽ രണ്ടാം ഘട്ടത്തിൽ ആശങ്കയായി ഓസിസ് താരങ്ങൾ

ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയ ആരംഭിക്കാൻ പോകുമ്പോൾ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ ഇനി വിട്ട് നല്കാൻ തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

ഇന്ത്യ- പാക് സംഘർഷ സാഹചര്യത്തിൽ താൽകാലികമായി നിർത്തിവെച്ച ഐപിഎൽ മത്സരങ്ങൾ വീണ്ടും ആരംഭിക്കാനുള്ള നീക്കങ്ങൾ നടക്കവെ തിരിച്ചടിയായി ഓസിസ് താരങ്ങളുടെ അസാനിദ്യം. സംഘർഷത്തെ തുടർന്ന് ഓസിസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. താരങ്ങൾ നാട്ടിലേക്ക് മടങ്ങിയെന്നും അവർക്ക് തിരിച്ച് പോകാൻ ഇനി താൽപര്യമില്ലെങ്കിൽ അവർക്കുള്ള സഹായം ക്രിക്കറ്റ് ഓസ്ട്രേലിയ ചെയ്യുമെന്നും ഓസിസ് മാധ്യമമായ സിഡ്‌നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തിരുന്നു.

ഐപിഎൽ 2025 ന്റെ രണ്ടാം ഘട്ടത്തിൽ ഓസിസ് താരങ്ങളുടെ പങ്കാളിത്വം സംശയത്തിന്റെ മുനയിൽ നിൽക്കുമ്പോൾ 3 ഓസിസ് താരങ്ങൾ പൂർണമായും രണ്ടാം ഘട്ടം ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. ആ 3 താരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം…

ഇതിനോടകം പ്ലേ ഓഫ് യോഗ്യത നഷ്‌ടമായ സൺറൈസസ് ഹൈദരാബാദ് നായകൻ പാറ്റ് കമ്മിൻസ്, ട്രാവിസ് ഹെഡ്, സിഎസ്കെ താരം നഥാൻ എല്ലിസ് എന്നിവർ രണ്ടാം ഘട്ട മത്സരങ്ങൾക്കായി തിരിച്ചെത്തില്ലെന്നാണ് റിപോർട്ടുകൾ.

മിച്ചൽ സ്റ്റാർക്ക്, മിച്ചൽ മാർഷ്, ജോഷ് ഇംഗ്ലിസ്, ജോഷ് ഹേസൽവുഡ് എന്നീ താരങ്ങളുടെ കാര്യവും സംശയത്തിലാണ്. ജൂൺ 11 ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഒരുക്കങ്ങൾ ഓസ്‌ട്രേലിയ ആരംഭിക്കാൻ പോകുമ്പോൾ ക്രിക്കറ്റ് ഓസ്‌ട്രേലിയ താരങ്ങളെ ഇനി വിട്ട് നല്കാൻ തയ്യാറാവുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.

ഓസിസ് താരങ്ങൾക്ക് പിന്നാലെ ദക്ഷിണാഫ്രിക്കൻ താരങ്ങളുടെ കാര്യവും ആശങ്കയാണ്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കയെയാണ് ഓസ്‌ട്രേലിയ നേരിടുന്നത്. ഐഡൻ മാർക്രം, സ്റ്റബ്സ്, തുടങ്ങിയ താരങ്ങൾ സൗത്ത് ആഫ്രിക്കൻ റെഡ് ബോളിലെ പ്രധാനികളാണ്.