താൽകാലികമായി നിർത്തിവെച്ച ഐപിഎൽ പതിനെട്ടാം സീസണിന്റെ രണ്ടാം ഭാഗം 3 വേദികളിൽ വെച്ച് നടത്താൻ ബിസിസിഐ ആലോചിക്കുന്നതായി റിപോർട്ടുകൾ. ഇഎസ്പിഎൻ ക്രിക് ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ശേഷിക്കുന്ന 16 മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ 3 വേദികളെ ബിസിസിഐ ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട്.
ഐപിഎൽ മത്സരങ്ങൾക്ക് നിലവിൽ ഏറ്റവും സുരക്ഷിതമായ വേദികൾ സൗത്ത് ഇന്ത്യ ആണെന്ന് നേരത്തെ അഭിപ്രായം ഉയർന്നിരുന്നു. നിലവിലെ സംഘർഷ സാഹചര്യത്തിൽ ബിസിസിഐ സൗത്ത് ഇന്ത്യൻ വേദികളെ തിരഞ്ഞെടുത്ത സാഹച്ചര്യത്തിൽ ഐപിഎല്ലിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാവുമെന്ന് ഉറപ്പായിരിക്കുകയാണ്.
അതേ സമയം, ഐപിഎല്ലിലെ ഇനിയുള്ള മത്സരങ്ങൾ നടത്താൻ വേദികൾ വിട്ട് തരാൻ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തയാറായിരുന്നു.
എന്നാൽ വിദേശത്തേക്ക് പോകാതെ ഇന്ത്യയിൽ തന്നെ മത്സരങ്ങൾ പൂർത്തീകരിക്കാനാണ് ബിസിസിഐയുടെ നീക്കമെന്ന് 3 വേദികൾ തിരഞ്ഞെടുത്തതിലൂടെ മനസിലാക്കാം..