CricketCricket LeaguesIndian Premier LeagueSports

മുംബൈയ്ക്കും തിരിച്ചടി; 3 വിദേശ താരങ്ങളുടെ സേവനം നഷ്ടമാവും

പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടി. 3 വിദേശ താരങ്ങളുടെ സേവനം അവർക്ക് നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ തന്നെയാണ് കാരണം.

പ്ലേ ഓഫ് യോഗ്യതയ്ക്കായി പൊരുതുന്ന മുംബൈ ഇന്ത്യൻസിന് തിരിച്ചടി. 3 വിദേശ താരങ്ങളുടെ സേവനം അവർക്ക് നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര മത്സരങ്ങൾ തന്നെയാണ് കാരണം. അന്താരാഷ്ട്ര മത്സരങ്ങൾ കാരണം മുംബൈ നിരയിൽ ഇത്തവണ ഐപിഎൽ പൂർത്തീകരിക്കാൻ കഴിയാത്ത 3 താരങ്ങൾ ആരൊക്കെയാണ് നോക്കാം…

  1. വിൽ ജാക്ക്‌സ്

വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിൽ ഇടംപിടിച്ച താരമാണ് വിൽ ജാക്ക്‌സ്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. ഐപിഎല്ലില്‍ പ്ലേ ഓഫ് നടക്കുന്ന സമയത്തുതന്നെയായിരിക്കും വിൻഡീസ് പരമ്പരയും. അതിനാൽ മേയ് 29 ന് ശേഷം മുംബൈ നിരയിൽ വിൽ ജാക്ക്‌സ് ഉണ്ടാവില്ല.

  1. റയാൻ റിക്കിൽടൺ

ജൂൺ 11 ന് ഓസ്ട്രേലിയയ് ക്കെതിരെ സൗത്ത് ആഫ്രിക്ക ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കുന്നുണ്ട്. അതിനാൽ സൗത്ത് ആഫ്രിക്കൻ താരങ്ങൾ മെയ് 26 ന് നാ)ട്ടിലേക്ക് മടങ്ങാൻ സൗത്ത് ആഫ്രിക്കൻ പരിശീലകൻ നിർദേശിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയുടെ ടെസ്റ്റ് ടീമിലെ പ്രധാന ഭാഗമാണ് റിക്കിൽടൺ. പാകിസ്താനെതിരെ അവസാനം നടന്ന ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. അതിനാൽ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി താരത്തിന് മെയ് 26 ന് നാട്ടിലേക്ക് മടങ്ങേണ്ടതുണ്ട്.

  1. കോർബിൻ ബോഷ്

സൗത്ത് ആഫ്രിക്കക്ണ് ടെസ്റ്റ് ടീമിലെ മറ്റൊരു പ്രധാന സാന്നിധ്യമാണ് ബോഷ്. ലോകടെസ്റ്റ് ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ ഉള്ളതിനാൽ താരവും മെയ് 26 ന് നാട്ടിലേക്ക് മടങ്ങും. ഇതോടെ താരത്തിന്റെ സേവനവും മുംബൈക്ക് നഷ്ടമാവും.

ഐപിഎൽ പുനരാരംഭിക്കുമ്പോൾ ടീമുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് വിദേശ താരങ്ങളുടെ സേവനം. ജോസ് ബട്ട്ല‍ര്‍ (ഗുജറാത്ത് ടൈറ്റൻസ്), ജേക്കബ് ബെഥല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു), ട്രിസ്റ്റൻ സ്റ്റബ്ബ്സ് ( ഡൽഹി) ലുങ്കി എൻഗിഡി ( ആർസിബി) തുടങ്ങിയവരെല്ലാം ദേശീയ ടീമിലേക്ക് ജോയിൻ ചെയ്യാനിരിക്കുന്ന താരങ്ങളാണ്.