CricketIndian Premier LeagueSports

മുംബൈയ്ക്കും ആർസിബിക്കും ഗുജറാത്തിനും എട്ടിന്റെ പണി; 3 വിദേശ താരങ്ങൾ നാട്ടിലേക്ക് മടങ്ങും

ഇതിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. അതിനർത്ഥം വിൻഡീസ് പരമ്പരയിൽ ഉൾപ്പെട്ട ഇംഗ്ലീഷ് താരങ്ങൾ ഐപിഎൽ പൂർത്തീകരിക്കില്ലെന്ന് സാരം.

ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി സംഘർഷം രൂക്ഷമായതോടെ താൽകാലികമായി നിർത്തിവെച്ച ഐപിഎൽ മേയ് 17 മുതല്‍ ആരംഭിക്കും. എന്നാൽ രണ്ടാം ഘട്ടത്തിൽ വമ്പന്മാരായ മുംബൈ ഇന്ത്യൻസ്, ആർസിബി, ഗുജറാത്ത് ടൈറ്റൻസ് എന്നിവർക്ക് ശുഭപ്രതീക്ഷയല്ല നിലവിലെ വാർത്തകൾ. പ്ലേ ഓഫ് പോരാട്ടത്തിനടുത്തെത്തിയിരിക്കുമ്പോൾ അവരുടെ പ്രധാന വിദേശ താരങ്ങൾ ടീമിലുണ്ടാവില്ല എന്നതാണ് പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്.

മേയ് 17 മുതല്ലാണ് ഐപിഎൽ ആരംഭിക്കുക.ജൂണ്‍ മൂന്നിനായിരിക്കും ഐപിഎല്‍ ഫൈനല്‍. എന്നാൽ ഇതിനിടയിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മേയ് 29നാണ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ജൂണ്‍ മൂന്ന് വരെയാണ് പരമ്പര. അതിനർത്ഥം വിൻഡീസ് പരമ്പരയിൽ ഉൾപ്പെട്ട ഇംഗ്ലീഷ് താരങ്ങൾ ഐപിഎൽ പൂർത്തീകരിക്കില്ലെന്ന് സാരം.

ജോസ് ബട്ട്ല‍ര്‍ (ഗുജറാത്ത് ടൈറ്റൻസ്), വില്‍ ജാക്ക്‌സ് (മുംബൈ ഇന്ത്യൻസ്), ജേക്കബ് ബെഥല്‍ (റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു) എന്നീ താരങ്ങളാണ് വിൻഡീസ് പരമ്പരയിൽ ഇംഗ്ലണ്ട് ടീമിൽ ഇടം പിടിച്ചവർ.

നാട്ടിലേക്ക് മടങ്ങിയിരിക്കുന്ന താരങ്ങള്‍ ഇന്ത്യയില്‍ വരും ദിവസങ്ങളില്‍ എത്തിച്ചേര്‍ന്നേക്കും. എന്നാല്‍, ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പ്ലേ ഓഫ് കളിക്കണമെങ്കില്‍ ഇംഗ്ലണ്ട് ആൻഡ് വെയില്‍സ് ക്രിക്കറ്റ് ബോ‍‍ര്‍ഡിന്റെ എൻഒസി ആവശ്യമായി വരും. എന്നാൽ വിൻഡീസ് പര്യടനം ഉള്ളതിനാൽ ഈ 3 താരങ്ങൾക്ക് എൻഒസി നൽകില്ല.

ഇന്ത്യ-പാകിസ്ഥാൻ സംഘര്‍ഷം ആരംഭിക്കുന്നതിന് മുൻപ് മേയ് 25നായിരുന്നു ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരുന്നത്. അതുവരെയുള്ള അനുമതിയാണ് നിലവില്‍ ബോ‍ര്‍ഡ് നല്‍കിയിരിക്കുന്നത്. ഐപിഎല്‍ എട്ട് ദിവസത്തേക്ക് കൂടി നീട്ടിയതോടെ പുതിയ എൻഒസിയുണ്ടെങ്കില്‍ മാത്രമെ താരങ്ങള്‍ക്ക് ടൂ‍ര്‍ണമെന്റിന്റെ ഭാഗമാകാൻ കഴിയു.