വരാൻ പോവുന്ന സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിനായി നിറഞ്ഞാടാൻ പോവുന്ന താരമായിരിക്കും മലയാളി സ്ട്രൈക്കർ മുഹമ്മദ് അജ്സൽ. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് അജ്സലിന്റെ മെയിൻ ടീമിലേക്കുള്ള പ്രൊമോഷൻ ഔദ്യോഗികമായി അറിയിച്ചിരുന്നു. നിലവിൽ താരം ഗംഭീര ഫോമിലാണുള്ളത്. സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ്
സാമ്പത്തിക പ്രതിസന്ധി വേട്ടയാടുന്ന സീസണിൽ ഉയർന്ന പ്രതിഫലമുള്ള വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കി ബഡ്ജറ്റ് ഫ്രണ്ട്‌ലി വിദേശ താരങ്ങളെ ടീമിലെത്തിച്ച് സീസൺ നേരിടാനാണ് ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.
സൂപ്പർ ലീഗ് കേരള ക്ലബ് കാലിക്കറ്റ് എഫ്സിയിലേക്കാണ് താരത്തെ ബ്ലാസ്റ്റേഴ്‌സ് ലോണിൽ അയച്ചിരിക്കുന്നത്.
താരത്തിന് 2026 വരെ ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. അടുത്ത സീസണിൽ താരം സീനിയർ സ്‌ക്വാഡിൽ എത്തുമോ എന്ന കാര്യവും ഉറപ്പില്ല. എങ്കിലും മികച്ച ടാലന്റുകൾക്ക് പരിഗണന നൽകുന്ന പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയുടെ കീഴിൽ നല്ല കാലം വരുമെന്ന പ്രതീക്ഷയിലാണ് താരം.



