സൂപ്പർ കപ്പ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നതിനുള്ള യാത്രാച്ചെലവുകൾ, താമസച്ചെലവുകൾ, മറ്റ് ഓപ്പറേറ്റിംഗ് ചെലവുകൾ എന്നിവയെല്ലാം ക്ലബ്ബുകൾക്ക് വലിയ ബാധ്യതയാകും.
സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട രീതിയിലും സൂപ്പർ കപ്പ് നടന്നപ്പോഴും ബ്ലാസ്റ്റേഴ്‌സ് രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നില്ല.
ഐഎസ്എല്ലിൽ നിന്നും 13 ക്ലബ്ബുകളും ഐ ലീഗിലെ ടോപ് 3 ക്ലബ്ബുകളുമായിരിക്കും സൂപ്പർ കപ്പിൽ കളിക്കുക. വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. ഇപ്പോൾ സൂപ്പർ കപ്പിന്റെ ഫിക്സറുകളുടെ ആദ്യ രൂപം പുറത്ത് വന്നിരിക്കുകയാണ്.


