Indian Super LeagueKBFC

സൂപ്പർ കപ്പ്; ബ്ലാസ്റ്റേഴ്സിന്റെ എതിരാളികളാര്? ഷെഡ്യൂളുകളുടെ ആദ്യരൂപം പുറത്ത്

ഐഎസ്എല്ലിൽ നിന്നും 13 ക്ലബ്ബുകളും ഐ ലീഗിലെ ടോപ് 3 ക്ലബ്ബുകളുമായിരിക്കും സൂപ്പർ കപ്പിൽ കളിക്കുക. വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. ഇപ്പോൾ സൂപ്പർ കപ്പിന്റെ ഫിക്സറുകളുടെ ആദ്യ രൂപം പുറത്ത് വന്നിരിക്കുകയാണ്. അതൊന്ന് പരിശോധിക്കാം..

സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന പ്രതീക്ഷയാണ് സൂപ്പർ കപ്പാണ് . സൂപ്പർ കപ്പിലും പരാജയപ്പെട്ടാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലും കിരീടമില്ലാതെ അവസാനിപ്പിക്കാം. ഏപ്രിൽ 21 ന് ആരംഭിക്കുന്ന സൂപ്പർ കപ്പ് പോരാട്ടങ്ങൾ ഗ്രൂപ്പ് ഘട്ടമില്ലാതെ പൂർണമായും നോക്ക്ഔട്ട് രൂപത്തിലാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഐഎസ്എല്ലിൽ നിന്നും 13 ക്ലബ്ബുകളും ഐ ലീഗിലെ ടോപ് 3 ക്ലബ്ബുകളുമായിരിക്കും സൂപ്പർ കപ്പിൽ കളിക്കുക. വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫ് യോഗ്യതയും ലഭിക്കും. ഇപ്പോൾ സൂപ്പർ കപ്പിന്റെ ഫിക്സറുകളുടെ ആദ്യ രൂപം പുറത്ത് വന്നിരിക്കുകയാണ്. അതൊന്ന് പരിശോധിക്കാം..

ഏറ്റ മത്സരങ്ങളാണ് റൌണ്ട് ഓഫ് 16 ൽ ഉള്ളത്. ഐഎസ്എല്ലിലെ ഒന്നാം സ്ഥാനക്കാരും ഐ ലീഗിലെ മൂന്നാം സ്ഥാനക്കാരുമാണ് ആദ്യ പോരാട്ടത്തിൽ ഏറ്റുമുട്ടുക. അതായത് മോഹൻ ബഗാനും ഐ ലീഗിലെ മൂന്നാം സ്ഥാനക്കാരും തമ്മിൽ ആദ്യം പോരാട്ടം. രണ്ടാം മത്സരം ഐഎസ്എല്ലിലെ എട്ടാം സ്ഥാനക്കാരും ഒമ്പതാം സ്ഥാനക്കാരും തമ്മിലാണ്.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇത്തവണ സീസണിൽ എട്ടിലോ ഒമ്പതിലോ ഫിനിഷ് ചെയ്യാനാണ് സാധ്യത. എട്ടിൽ ഫിനിഷ് ചെയ്താൽ ഒമ്പതാം സ്ഥാനക്കാരോടും ഒമ്പതിൽ ഫിനിഷ് ചെയ്താൽ എട്ടാം സ്ഥാനക്കാരോടുമാണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിൽ കളിക്കേണ്ടത്. അങ്ങനെയെങ്കിൽ ഈസ്റ്റ് ബംഗാൾ, പഞ്ചാബ്, ചെന്നൈയിൻ ഇതിൽ ഏതെങ്കിലുമൊരു ടീമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിലെ എതിരാളികൾ.

അഞ്ചാം സ്ഥാനക്കാരും 12 ആം സ്ഥാനക്കാരും, നാലാം സ്ഥാനക്കാരും 13 ആം സ്ഥാനക്കാരും, ആറാം സ്ഥാനക്കാരും 11 ആം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും ഐ ലീഗിലെ ഒന്നാം സ്ഥാനക്കാരും, ഐഎസ്എല്ലിലെ ഏഴാം സ്ഥാനക്കാരും പത്താം സ്ഥാനക്കാരും, ഐഎസ്എല്ലിലെ രണ്ടാം സ്ഥാനക്കാരും ഐ ലീഗിലെ രണ്ടാം സ്ഥാനക്കാർ, എന്നിങ്ങനെയാണ് മത്സരക്രമം.