FootballKBFCSports

സൂപ്പർ കപ്പ് ഫിക്സറുകൾ പുറത്ത്; ബ്ലാസ്റ്റേഴ്സിന്റെ മത്സരം ഏപ്രിൽ 20 ന്

സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട രീതിയിലും സൂപ്പർ കപ്പ് നടന്നപ്പോഴും ബ്ലാസ്റ്റേഴ്‌സ് രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നില്ല.

സൂപ്പർ കപ്പിന്റെ ഔദ്യോഗിക ഫിക്സറുകൾ പുറത്ത് വന്നിരിക്കുകയാണ്. എഐഎഫ്എഫ് തന്നെയാണ് ഫിക്സറുകൾ പുറത്ത് വിട്ടത്. 16 ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ 13 ഐഎസ്എൽ ക്ലബ്ബുകളും 3 ഐ ലീഗ് ക്ലബ്ബുകളും മാറ്റുരയ്ക്കും. നോക്ക്ഔട്ട് രൂപത്തിലാണ് മത്സരക്രമങ്ങൾ.

ഏപ്രിൽ 20 ന് ആരംഭിക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രണ്ടാം മത്സരത്തിൽ മോഹൻ ബഗാൻ ഐ ലീഗിലെ മൂന്നാം ക്ലബ്ബുമായി ഏറ്റുമുട്ടും. ആദ്യ മത്സരത്തിൽ വിജയിക്കുകയാണ് എങ്കിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ബഗാൻ- ഐലീഗ് 3 മത്സരത്തിലെ വിജയികളായിരിക്കും.

അതേ സമയം, സൂപ്പർ കപ്പിന്റെ ചരിത്രത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇത് വരെ രണ്ടാം റൗണ്ടിലേക്ക് കടന്നിട്ടില്ല. നേരത്തെ ഗ്രൂപ്പ് ഘട്ട രീതിയിലും സൂപ്പർ കപ്പ് നടന്നപ്പോഴും ബ്ലാസ്റ്റേഴ്‌സ് രണ്ടാം റൗണ്ടിന് യോഗ്യത നേടിയിരുന്നില്ല.

സൂപ്പർ കപ്പ് വിജയികൾക്ക് എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫിലേക്കുള്ള യോഗ്യതയുണ്ട് എന്നതിനാൽ ടീമുകൾ ഗൗരവത്തോടെയാണ് സൂപ്പർ കപ്പിനെ നോക്കികാണുന്നത്. മോഹൻ ബഗാൻ സൂപ്പർ കപ്പ് ജേതാക്കളായാൽ എഫ്സി ഗോവയ്ക്കായിരിക്കും എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ പ്ലേ ഓഫ് യോഗ്യത ലഭിക്കുക.

ഐഎസ്എൽ ഷീൽഡ് വിജയികളായ മോഹൻ ബഗാണ് ഇതിനോടകം എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 ന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. അതിനാലാണ് ബഗാൻ സൂപ്പർ കപ്പ് ജേതാക്കളായാൽ ലീഗിലെ രണ്ടാം സ്ഥാനക്കാരായ എഫ്സി ഗോവയ്ക്ക് പ്ലേ ഓഫ് യോഗ്യതയ്ക്ക് അവസരം ലഭിക്കുക.