FootballSportsTransfer News

മെസ്സി വീണ്ടും യൂറോപ്പിലേക്കോ?; ഞെട്ടിപ്പിക്കുന്ന നീക്കവുമായി ടർക്കിഷ് ക്ലബ്

ലയണൽ മെസ്സിക്ക് വേണ്ടി വീണ്ടും യൂറോപ്പിൽ കളമൊരുങ്ങുന്നു. താരത്തെ ലോൺ വ്യവസ്ഥയിൽ സ്വന്തമാക്കാൻ തുർക്കിഷ് ക്ലബായ ഗലാതസരായ് ഒരുങ്ങുന്നു എന്നുള്ള വാർത്തയാണ് ഫുട്ബോൾ ലോകത്തെ വീണ്ടും ചൂട് പിടിപ്പിക്കുന്നത് (messi galatasaray) തുർക്കിഷ് ഔട്ട്ലൈറ്റായ fotomac ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെസ്സിക്കായി ഉയർന്ന വേതനം നല്കാൻ ഗലാതസരായ് ഒരുക്കമാണെന്നും fotomac ന്റെ റിപ്പോർട്ടിൽ പറയുന്നു.

ടർക്കിഷ് ക്ലബ്ബിൻ്റെ ലോൺ ഡീൽ തന്ത്രം

image: mls

നിലവിൽ മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയ്ക്ക് (inter miami cf) വേണ്ടിയാണ് മെസി കളിക്കുന്നത്. 2028 വരെ യുള്ള പുതിയ കരാറിൽ മെസ്സി ഒപ്പിടുകയും ചെയ്തിട്ടുണ്ട്. എന്നാൽ എൽഎൽഎസ് (MLS) സീസൺ ഫെബ്രുവരിയിൽ ആരംഭിച്ച് ഡിസംബർ ആദ്യ വാരത്തിലാണ് അവസാനിക്കുന്നത്. ഒരു സീസൺ കഴിഞ്ഞ് മറ്റൊരു സീസൺ ആരംഭിക്കാൻ ഏതാണ്ട് 3 മാസത്തെ ഇടവേളകൾ ഉണ്ടാവാറുണ്ട്. ഈ സമയത്ത് യൂറോപ്പിൽ മധ്യ സീസൺ സമയമാണ്. അതിനാൽ പുതിയ എംഎൽഎസ് സീസൺ ആരംഭിക്കാനുള്ള ഇടവേളയിൽ താരങ്ങൾക്ക് ഹസ്രകാലയളവിൽ യൂറോപ്പിലേക്ക് ലോൺ വ്യവസ്ഥയിൽ പോകാനാവും. ഇത് എംഎൽഎസിലെ നിയമമാണ്. ഈ നിയമം ഉപയോഗിച്ചാണ് ടർക്കിഷ് ക്ലബ് മെസ്സിക്കായ് ശ്രമം നടത്തുന്നത്.

2026 ലോകകപ്പിനായുള്ള ഫിറ്റ്നസ് നിലനിർത്തൽ

2026 ലോകക്കപ്പിനായി (2026 FIFA WORLD CUP) ഇനി കുറച്ച് മാസങ്ങൾ മാത്രമാണ് ബാക്കി. അതിനിടയിൽ ഫിറ്റ്നസ് നിലനിർത്തുക എന്നത് താരങ്ങളെ സംബന്ധിച്ച് അത്യാവശ്യമാണ്. എംഎൽഎസ്സിൽ 4 മാസത്തെ ഇടവേള ഉണ്ടാവുമ്പോൾ മെസ്സിക്ക് ഫിറ്റ്നസ് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാലാണ് താരം ഫിറ്റ്നസ് നിലനിർത്താനായി യൂറോപ്പിലേക്ക് ലോണിൽ പോകുന്നത്.

മെസ്സി ഗലാതസരായ് നീക്കത്തിൽ താരത്തിൻ്റെ നിലപാട്

നിലവിൽ ഗലാതസരായ് (Galatasaray) താരത്തിനായി താൽപര്യം കാണിക്കുകയും മെസ്സിയുടെ വേതനം നല്കാൻ തയാറാണെന്നും അറിയിച്ചതല്ലാതെ ഇക്കാര്യത്തിൽ മെസ്സിയുടെ നിലപാട് വന്നിട്ടില്ല. ടർക്കിഷ് ക്ലബിലേക്ക് പോകണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് മെസ്സിയാണ്. ഇക്കാര്യവുമായി ബന്ധപ്പെട്ട് മെസ്സിയുടെ നിലപാട് ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഗലാതസരായ്: ടർക്കിഷ് കരുത്ത്

നിലവിലെ ടർക്കിഷ് ചാമ്പ്യന്മാരാണ് ഗലാതസരായ്. ഇവർ യുവേഫ ചാമ്പ്യൻസ് ലീഗും (UEFA CHAMPIONS LEAGUE) കളിക്കുന്നുണ്ട്. അർജന്റീനൻ താരം മൗറോ ഇക്കാർഡി. വിക്ടർ ഒസിമാൻ, വിൽഫ്രഡ് സാഹ, ഗൺഡോഗൻ, ലിയോറായി സനേ തുടങ്ങിയ പ്രമുഖ താരങ്ങൾ കളിക്കുന്ന ക്ലബാണ് ഗലാതസരായ്.

കൂടുതൽ കായിക വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

യൂറോപ്പിലേക്ക് ഒരു വൈകാരിക തിരിച്ച് വരവ്

ക്ലബ് കരിയറിലെ ഭൂരിഭാഗവും മെസ്സി കളിച്ചത് യൂറോപ്പിലാണ്. പ്രത്യേകിച്ച് സ്പാനിഷ് ക്ലബായ ബാഴ്‌സലോണയിൽ (FC BARCELONA). നീണ്ട 18 വർഷക്കാലം ബാഴ്‌സയ്‌ക്കായി കളിച്ച മെസ്സി ഫുട്ബാൾ ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് കൂടുമാറ്റം നടത്തുന്നത്. ബാഴ്‌സായുടെ സാമ്പത്തിക പ്രശ്നങ്ങളാണ് മെസ്സിയുടെ കൂടുമാറ്റത്തിലേക്ക് നയിച്ചത്. പിന്നീട് രണ്ട് സീസണുകളിൽ അദ്ദേഹം പിഎസ്ജിയ്ക്ക് വേണ്ടി കളിച്ചു. പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച മെസ്സി വീണ്ടും ബാഴ്‌സയിലേക്ക് മടങ്ങിയെത്തുമെന്ന് കരുതിയെങ്കിലും ലാലിഗയിൽ സാമ്പത്തിക ചട്ടങ്ങൾ വീണ്ടും ബാഴ്‌സയ്ക്ക് തിരിച്ചടിയായി. ഇതോടെ മെസ്സി വീണ്ടും ആരാധകരെ ഞെട്ടിച്ച് മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറി. പല ആരാധകർക്കും നിരാശ നൽകുന്ന നീക്കമായിരുന്നു ഇത്. യൂറോപ്പിൽ ഇനിയൊരു ബാല്യം കൂടിയുണ്ടായിരുന്നു മെസ്സി യൂറോപ് വിട്ട് അമേരിക്കയിലേക്ക് പോയത് ആരാധകരെ തീർത്തും നിരാശയിലാക്കിയിരുന്നു. അതിനാൽ മെസ്സി യൂറോപ്പിലേക്ക് തിരിച്ച് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. ടർക്കിഷ് ക്ലബ്ബിന്റെ ഓഫറിനോട് മെസ്സി യെസ് പറഞ്ഞാൽ ആരാധകരുടെ ആ ആഗ്രഹം പൂവണിയും. അതിനാൽ മെസ്സിയുടെ പുതിയ നീക്കം വീക്ഷിക്കുകയാണ് ആരാധകർ.

content: messi galatasaray