Aavesham MAXWWE

കളി മാറുന്നു; അണ്ടർടേക്കർ ബിഗ് ബോസ് ഷോയിലേക്ക്..?

നേരത്തെ, 'ടു ലേറ്റ് വിത്ത് ഡെമി ലോവറ്റോ' എന്ന 2024-ൽ പുറത്തിറങ്ങിയ ഈ ടോക്ക് ഷോയിൽ അദ്ദേഹം അതിഥിയായി എത്തിയിരുന്നു.

ഡബ്ല്യു.ഡബ്ല്യു.ഇ ഇതിഹാസ താരം അണ്ടർടേക്കർ ‘ബിഗ് ബോസ് 19’ ( ഹിന്ദി പതിപ്പ്) എന്ന റിയാലിറ്റി ഷോയിൽ വൈൽഡ് കാർഡ് മത്സരാർത്ഥിയായി എത്താൻ സാധ്യതയുണ്ടെന്ന് റിപോർട്ടുകൾ. സമൂഹമാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വലിയ ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. സൽമാൻ ഖാൻ അവതാരകനായിട്ടുള്ള ഈ ഷോയിലേക്ക് അണ്ടർടേക്കറെ പോലുള്ള ഒരു ആഗോള താരത്തിന്റെ വരവ് ഷോയുടെ റേറ്റിംഗ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.

അണ്ടർടേക്കറെ ബിഗ് ബോസ് ഹൗസിൽ കാണാൻ സാധിക്കുമോ എന്ന ആകാംഷയിലാണ് ആരാധകർ. സാധാരണ റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമായി അണ്ടർടേക്കർ ബിഗ് ബോസിൽ വന്നാൽ ഷോയുടെ രൂപം തന്നെ മാറിയേക്കാം. ഈ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

നേരത്തെ, ‘ടു ലേറ്റ് വിത്ത് ഡെമി ലോവറ്റോ’ എന്ന 2024-ൽ പുറത്തിറങ്ങിയ ഈ ടോക്ക് ഷോയിൽ അദ്ദേഹം അതിഥിയായി എത്തിയിരുന്നു. 2024-ൽ സൗദി അറേബ്യയിൽ നടന്ന റിയാദ് സീസൺ കപ്പ് ഫൈനൽ മത്സരത്തിന് മുമ്പ് അണ്ടർടേക്കർ ഒരു സർപ്രൈസ് എൻട്രി നടത്തിയിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ-നസർ ടീമും അൽ-ഹിലാൽ ടീമും തമ്മിലായിരുന്നു ഈ മത്സരം. തൻ്റെ ഐക്കോണിക് തീം മ്യൂസിക്കിനൊപ്പം അദ്ദേഹം ഗ്രൗണ്ടിലേക്ക് നടന്നുവരുകയും ട്രോഫി ഉയർത്തുകയും ചെയ്തത് വൈറലായിരുന്നു.

അതേ സമയം അണ്ടർടേക്കർ ബിഗ് ബോസിൽ വരുമെന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു. ഇത് വെറും അഭ്യൂഹങ്ങൾ മാത്രമാണെന്നും, ഷോയുടെ പ്രശസ്തി വർദ്ധിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ വാർത്തകളാണെന്നും ഇവർ പറയുന്നു.

അണ്ടർടേക്കർ ബിഗ് ബോസിൽ വന്നാൽ അത് ഇന്ത്യൻ റിയാലിറ്റി ഷോകളുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിക്കും.