Uncategorized

മലയാളി താരം വിബിൻ മോഹൻ തിരഞ്ഞെടുത്ത മികച്ച അഞ്ചു താരങ്ങളിൽ മെസ്സിയും റൊണാൾഡോയുമില്ല..

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച കണ്ടെത്തലുകളിൽ ഒന്നാണ് മലയാളിയായ വിബിൻ മോഹനൻ. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനങ്ങൾ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യക്ക് വേണ്ടി കളിക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ ഫുട്ബോൾ കളിക്കുന്നവരിൽ തന്റെ ഏറ്റവും മികച്ച താരത്തെ തെരെഞ്ഞെടുത്തിരിക്കുകയാണ് വിബിൻ.

അദ്ദേഹം തിരഞ്ഞെടുത്ത ലിസ്റ്റിൽ മെസ്സിയും റൊണാൾഡോയും നെയ്മറുമില്ല.മാത്രമല്ല ടോപ് 5 ലീഗുകളിൽ നിന്നും തന്റെ ഏറ്റവും മികച്ച ഓരോ താരങ്ങളെയും അദ്ദേഹം തിരഞ്ഞെടുത്തു.സ്പാനിഷ് ലീഗിൽ നിന്ന് വിബിൻ തിരഞ്ഞെടുത്തത് യമാലിനെയാണ്. യമാലിനെ തന്നെയാണ് ഏറ്റവും മികച്ച താരമായിയും അദ്ദേഹം തെരെഞ്ഞെടുത്തത്.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് സല,ബുണ്ട്‌സ് ലീഗയിൽ നിന്ന് കെയ്ൻ,ഫ്രഞ്ച് ലീഗിൽ നിന്ന് ഡെമ്പേലെ, ഇറ്റാലിയൻ ലീഗിൽ നിന്ന് ലൗത്തരോ,, അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ ലിസ്റ്റ്. ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച താരത്തേക്ക് അദ്ദേഹം മെസ്സിയെയും റൊണാൾഡോയെയും പരിഗണിച്ചില്ല.