നമ്മുടെ രാജ്യത്തെ കായിക സംഘടനകൾ മെച്ചപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്ന ഒരു പുതിയ നിയമമാണ് സ്പോർട്സ് ഗവേണൻസ് ബിൽ. കായികരംഗത്ത് കുറേക്കൂടി സത്യസന്ധതയും കൃത്യതയും കൊണ്ടുവരാനാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. ബിസിസിഐ, എഐഎഫ്എഫ് തുടങ്ങീ രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ കായിക സംഘടനകൾക്കും ഈ ബിൽ ബാധകമാകും. എന്താണ് ഈ ബില്ലിൽ പറഞ്ഞ കാര്യങ്ങളെന്ന് പരിശോധിക്കാം..
സ്പോർട്സ് സംഘടനകളുടെ ഭാരവാഹികൾക്ക് പ്രായപരിധി നിശ്ചയിക്കാനും, ഒരു നിശ്ചിത കാലം മാത്രം ആ സ്ഥാനത്ത് ഇരിക്കാനും ഈ നിയമം വഴി നിർദ്ദേശിക്കുന്നു. ഇത് പുതിയ ആളുകൾക്ക് മുന്നോട്ട് വരാൻ അവസരം നൽകും.
കായിക സംഘടനകളിൽ കൂടുതൽ മുൻ കളിക്കാരെ ഭരണസമിതിയിൽ ഉൾപ്പെടുത്താനും ഈ ബിൽ നിർദ്ദേശിക്കുന്നു. കളിച്ചു പരിചയമുള്ള ആളുകളും സ്ത്രീകളും കായികരംഗത്തെ തീരുമാനങ്ങൾ എടുക്കുന്നതിൽ പങ്കാളികളാകണം എന്നതാണ് ഇതിന് പിന്നിലെ ആശയം.
പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ഈ നിയമം സഹായിക്കും. അതുപോലെ രാഷ്ട്രീയപരമായ ഇടപെടലുകൾ കുറച്ച്, കായിക സംഘടനകൾക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവസരം നൽകും.
ഈ നിയമം വന്നാൽ നമ്മുടെ കായികരംഗം കൂടുതൽ മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ, ഈ ബിൽ നിയമമായിട്ടില്ല.
