Uncategorized

മധ്യനിര ഭരിക്കാൻ റാഷിദ്‌ വരുന്നു; കിടിലൻ ട്രാൻസ്ഫർ സ്വന്തമാക്കി…

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായിയുള്ള ഒരുക്കങ്ങൾ എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ഇതോടകം തുടങ്ങി കഴിഞ്ഞു. നിലവിൽ ട്രാൻസ്ഫർ മാർക്കറ്റിൽ ഏറ്റവും കൂടുതൽ ഇടപാടുകൾ നടത്തുന്നത് ഈസ്റ്റ്‌ ബംഗാളാണ്.

നിലവിൽ ഈസ്റ്റ്‌ ബംഗാളുമായി ബന്ധപ്പെട്ട് ഒട്ടേറെ ട്രാൻസ്ഫർ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇപ്പോളിത ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം പലസ്തീനിയൻ ഡിഫെൻസീവ് മിഡ്‌ഫീൽഡർ മുഹമ്മദ്‌ റാഷിദിനെ സ്വന്തമാക്കിയിരിക്കുകയാണ് ഈസ്റ്റ്‌ ബംഗാൾ.

ഒട്ടേറെ മുൻനിര മാധ്യമങ്ങളാണ് ഈ കാര്യം റിപ്പോർട്ട്‌ ചെയ്തത്. താരം അവസാനമായി കളിച്ചത് ഇന്തോനേഷ്യൻ ക്ലബ്ബായ പെർസെബായ സുരബായക്ക് വേണ്ടിയാണ്. ഇന്തോനേഷ്യക്ക് പുറമെ പലസ്തീൻ, ഈജിപ്ത്, സൗദി അറേബ്യ ക്ലബ്ബുകൾക്ക് വേണ്ടിയും റാഷിദ്‌ കളിച്ചിട്ടുണ്ട്.

എന്തിരുന്നാലും താരവുമായുള്ള സംസാരങ്ങളെല്ലാം അവസാനം ഘട്ടത്തിലാണ്. താരം ഉടൻ തന്നെ ഈസ്റ്റ്‌ ബംഗാളുമായി കരാറിൽ ഒപ്പിടുന്നതാണ്.