Football

ഇതിലും മികച്ച അവസരം സ്വപ്‍നങ്ങളിൽ മാത്രം; ഇന്ത്യയെ രക്ഷിക്കാൻ കിട്ടിയ അവസരം നഷ്ടപ്പെടുത്തി മലയാളി താരം, വീഡിയോ കാണാം

ചൊവ്വാഴ്ച നടന്ന ഹോങ്കോങ്ങിനെതിരായ എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ മത്സരത്തിൽ ഇന്ത്യക്ക് ലീഡ് എടുക്കാൻ പറ്റിയ സുവർണ്ണാവസരം നഷ്ടപ്പെടുത്തിതിരിക്കുകയാണ് മലയാളി താരം ആഷിഖ് കുരുണിയൻ.

ആദ്യ പകുതിയിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ താരം കൊടുത്ത ഷോട്ട് ലക്ഷ്യം തെറ്റി പുറത്തേക്ക് പോവുകയായിരുന്നു. ഹോങ് കൊങ്ങിന്റെ പ്രതിരോധത്തിൽ നിന്ന് തട്ടിയെടുത്ത പന്ത് ലിസ്റ്റൺ കോളാക്കോ ബോക്സിനകത്തുള്ള ആഷിഖ് കുരുണിയണിലേക്ക് എത്തിക്കുകയായിരുന്നു.

എന്നാൽ സാധാരണയായി ഇടംകാലൻ കളിക്കാരനായ കുരുണിയൻ തന്റെ ദുർബലമായ കാലുകൊണ്ട് ഷോട്ട് എടുക്കാൻ വിസമ്മതിക്കുകയും വളരെ അടുത്ത് നിന്ന് ലക്ഷ്യം കണ്ടെത്താൻ കഴിയാതെ പോവുകയായിരുന്നു. താരം നഷ്ടപ്പെടുത്തിയ അവസരത്തിന്റെ വീഡിയോ ഇതാ…

എന്തിരുന്നാലും മത്സരം ഇന്ത്യ തോറ്റിയിരിക്കുകയാണ്. മത്സരത്തിന്റെ അവസാന നിമിഷം പെരേര നേടിയ ഏക ഗോളിലാണ് ഹോങ് കോങ് മത്സരം വിജയിച്ചത്. ഇതോടെ ഇന്ത്യയുടെ ഏഷ്യൻ കപ്പ് യോഗ്യതയ്ക്ക് തിരച്ചടിയായിരിക്കുകയാണ്.