CricketIndian Premier League

CSKയ്ക്ക് തിരച്ചടി; ടീമിൽ നിന്ന് റിലീസ് ചെയ്യാൻ ആവിശ്യപ്പെട്ടു സൂപ്പർ താരം

വരാനിരിക്കുന്ന ഐ‌പി‌എൽ സീസണിന് മുമ്പ് ചെന്നൈ സൂപ്പർ കിംഗ്‌സിൽ നിന്ന് ആർ അശ്വിൻ വേർപിരിയാൻ ഒരുങ്ങുകയാണ്. Cricbuzz റിപ്പോർട്ട്‌ പ്രകാരം ആർ അശ്വിൻ തന്നെ ടീം വിടാൻ അനുവദിക്കണമെന്ന് മാനേജ്‍മെന്റീനെ അറിയിച്ചിരിക്കുകയാണ്.

ഇത് അദ്ദേഹത്തിന്റെ സ്വന്തം ഫ്രാഞ്ചൈസിയുമായുള്ള രണ്ടാം ഘട്ടത്തിന് വിരാമമിടുക്കുകയാണ്. അശ്വിൻ സിഎസ്‌കെ മാനേജ്‌മെന്റിനെ തന്റെ തീരുമാനം അറിയിച്ചിട്ടുണ്ടെങ്കിലും ഈ വേർപിരിയലിന് പിന്നിലെ കൃത്യമായ കാരണങ്ങൾ വ്യക്തമല്ല. 

ചെന്നൈന്റെ നിലവിലെയും മുൻ ക്യാപ്റ്റന്മാരായ എംഎസ് ധോണിയും റുതുരാജ് ഗെയ്ക്‌വാദും ഉൾപ്പെടെയുള്ള സിഎസ്‌കെയിലെ ഉന്നത ഉദ്യോഗസ്ഥരും കളിക്കാരും തമ്മിൽ അടുത്തിടെ നടന്ന കൂടിക്കാഴ്ചകൾക്കിടയിലാണ് ഈ സംഭവവികാസം അരങ്ങേറുന്നത്.

പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് 2025 മെഗാ ഐപിഎൽ ഓക്ഷനിൽ 38 കാരനായ സ്പിന്നർ സി‌എസ്‌കെയിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ സീസണിൽ ഫ്രാഞ്ചൈസിക്ക് വേണ്ടി ഒമ്പത് മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.