Aavesham MAXMollywood

മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ‘ത്തിലെ വെൺമതി ഗാനം പുറത്ത്; വീഡിയോ കാണാം

സത്യൻ അന്തിക്കാട് സംവിധാന ചെയ്യുന്ന മോഹൻലാൽ ചിത്രം ’ഹൃദയപൂർവ’ത്തിനായുള്ള കാത്തിരിപ്പിലാണ് എല്ലാ മലയാളി സിനിമ പ്രേമികളും. ഓണം റിലീസായി ഓഗസ്റ്റ് 28നാണ് സിനിമ തിയേറ്ററുകളിലെത്തുക.

ഇപ്പോളിത സിനിമയിലെ ആദ്യ ഗാനമായ ‘വെൺമതി‘ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതോടകം മികച്ച അഭിപ്രായമാണ് പാട്ടിന് സാമൂഹിക മാധ്യമങ്ങളിലൂടെ ലഭിക്കുന്നത്. മനു മഞ്ജിത് എഴുതി, ജസ്റ്റിൻ പ്രഭാകർ ഈണമിട്ട ഗാനം സിദ് ശ്രീറാമാണ് ആലപിച്ചിരിക്കുന്നത്.

മാളവിക മോഹനനാണ് സിനിമയിലെ നായിക. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവ്വത്തിലെ മറ്റുപ്രധാനതാരങ്ങൾ. സത്യൻ അന്തിക്കാടിന്റെ മകനായ അഖിൽ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും അനു മൂത്തേടത്ത് ക്യാമറയും നിർവ്വഴിക്കുന്നു.

ഇതിന് മുൻപ് ഇറങ്ങിയ സിനിമയുടെ ടീസറിനും മികച്ച പ്രേക്ഷക ശ്രദ്ധ നേടാൻ കഴിഞ്ഞിരുന്നു. സത്യേട്ടന്റെ സാധാരണ സിനിമകളില്‍ നിന്നൊക്കെ മാറിയ ഒരു കഥയാണ് ഹൃദയപൂർവ്വത്തിന്റെ എന്നാണ് അഭ്യൂഹങ്ങൾ.