FootballIndian Super CupSports

സൂപ്പർ കപ്പ് പോരാട്ടങ്ങൾ യുട്യൂബിൽ സൗജന്യമായി കാണാം; ഇതാ ലിങ്ക്..

സൂപ്പർ കപ്പ് മത്സരങ്ങളുടെ ടെലികാസ്റ്റുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾ യൂട്യൂബിൽ സൗജന്യമായി തത്സമയം കാണാനാവും.

സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് ആരംഭം കുറിച്ചിരിക്കുകയാണ്. ഈസ്റ്റ് ബംഗാൾ എഫ്സിയും ടെമ്പോ എസ്സിയും തമ്മിലാണ് ആദ്യ പോരാട്ടം. സൂപ്പർ കപ്പ് മത്സരങ്ങളുടെ ടെലികാസ്റ്റുമായി ബന്ധപ്പെട്ട് ചില തടസങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ സൂപ്പർ കപ്പ് പോരാട്ടങ്ങൾ യൂട്യൂബിൽ സൗജന്യമായി തത്സമയം കാണാനാവും. ഇന്ത്യൻ ഫുട്ബോൾ എന്ന എഐഎഫ്എഫിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴിയാണ് മത്സരങ്ങൾ കാണാനാവുക. ചാനൽ ലിങ്ക് ചുവടെ കൊടുക്കുന്നു.

https://www.youtube.com/@IndianFootball

ബംബോളിൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾ മാത്രമായിരിക്കും ഈ ചാനലിലൂടെ തത്സമയം കാണാനാവുക. ഫത്തോർദ സ്റ്റേഡിയത്തിൽ നടക്കുന്ന എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സിലൂടെയോ ജിയോ ഹോട്സ്റ്റാറിലൂടെയോ ആസ്വദിക്കാനാവും.

ALSO READ: കളത്തിലില്ലെന്ന് മാത്രം; വിപണിയിൽ വൻ കുതിപ്പുമായി ബ്ലാസ്റ്റേഴ്‌സ്

ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരമായ രാജസ്ഥാൻ യുണൈറ്റഡ് എഫ്സിക്കെതിരെയുള്ള മത്സരവും രണ്ടാം മത്സരമായ സ്പോർട്ടിങ് ക്ലബ് ഡെൽഹിക്കെതിരെയുള്ള മത്സരവും യൂട്യൂബ് ചാനലിലൂടെയാവും കാണാനാവുക.

ALSO READ: ബ്ലാസ്റ്റേഴ്സിൽ ‘ഓഫ് ലോഡിങ്’; രണ്ട് താരങ്ങൾ ക്ലബ് വിട്ടു

content: AIFF Super Cup matches can be watched for free on YouTube