in ,

ലീഡ്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അനുകൂല ഘടകം ഇതാണ്, ഇതു തന്നെയാണ് ഇന്ത്യൻ ടീം ഓർമ്മയിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യവും.

Saga in loards [twiter]

ഇംഗ്ലീഷ് പര്യടനത്തിൽ കഴിഞ്ഞ ടെസ്റ്റിൽ നേടിയ വിജയത്തിൽ കൂടി ആത്മവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഇന്ത്യ ഇന്ത്യൻ ക്രിക്കറ്റ് ടീം. ഇന്ന് അടുത്ത ടെസ്റ്റ് മത്സരംലത്തിന് ഇറങ്ങുമ്പോൾ ഇന്ത്യൻ ടീം ഓർമ്മയിൽ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്നും ഇന്ത്യൻ ക്രിക്കറ്റിന് ഏറ്റവും മനോഹരമായ ഓർമ്മകൾ സമ്മാനിച്ചിട്ടുള്ള ഒരു ഇംഗ്ലീഷ് ഗ്രൗണ്ടാണ് ലീഡ്സ്.

ലീഡ്സ് ഒരു മധുരമുള്ള ഓർമയാണ്. നീണ്ട 16 വർഷങ്ങൾക്ക് ശേഷം ഇംഗ്ലണ്ടിൽ ഇന്ത്യക്ക് ടെസ്റ്റ് വിജയം സമ്മാനിച്ച ഗ്രൗണ്ട്. 2002 ൽ ഇവിടെ വെച്ചാണ് ഇന്നിങ്സിനും 46 റൺസിനും ഇംഗ്ലണ്ടിനെ തോല്പിച്ച് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യ ആധികാരിക വിജയം നേടിയത്.

Saga in loards [twiter]

നമ്മുടെ ത്രിമൂർത്തികൾ സച്ചിനും (193), ദ്രാവിഡും(148) ഗാംഗുലിയും(128) ഒരുമിച്ച് സെഞ്ച്വറി നേടിയ ഒരേയൊരു മത്സരവും ഇതാണ്. ആ ഓർമ്മകൾ അസ്വസ്ഥമാക്കുന്നതുകൊണ്ടായിരിക്കാം അതിനു ശേഷം 19 വര്ഷം കഴിഞ്ഞ് ഇപ്പോഴാണ് ആ ഗ്രൗണ്ടിൽ ഒരു ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വേദി ഒരുക്കുന്നത്.

പ്രധാനപ്പെട്ട കാര്യം, സേന(സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ഓസ്ട്രേലിയ) രാജ്യങ്ങളിലെ ഇന്ത്യയുടെ ഏക ഇന്നിംഗ്സ് വിജയവും ഇത് തന്നെയാണ്. മാത്രമല്ല, 1967 നു ശേഷം ഈ ഗ്രൗണ്ടിൽ ഇന്ത്യ ഒരു ടെസ്റ്റ് തോറ്റിട്ടില്ല. പക്ഷെ, ഒരു ടെസ്റ്റിൽ 0 / 4 എന്ന മറക്കാൻ ആഗ്രഹിക്കുന്ന ഓര്മ നൽകിയ ഗ്രൗണ്ട് കൂടിയാണ് ഇത്. ചരിത്രം ഇന്ത്യക്ക് അനുകൂലമാണ്. അത് ആവർത്തിക്കട്ടെ എന്ന് ആശംസിക്കാം,ആഗ്രഹിക്കാം.

ഇന്ത്യൻ ക്രിക്കറ്റ് ടീമിന് മനോഹരമായ ഓർമ്മകൾ മാത്രം സമ്മാനിച്ച ഈ ഭാഗ്യ ഗ്രൗണ്ടിൽ നിന്ന് വിജയവുമായി മാത്രമേ ഇന്ത്യൻ ടീമിന് മടങ്ങുവാൻ കഴിയുകയുള്ളൂ. ലീഡ്സിൽ ഇന്ത്യയുടെ ഏറ്റവും വലിയ അനുകൂല ഘടകവും ഇതുതന്നെയാണ്. ഇതു തന്നെയാണ് ഇന്ത്യൻ ടീം ഓർമ്മയിൽ സൂക്ഷിക്കേണ്ട പ്രധാന കാര്യവും.

ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ആശംസകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകർ.

കൊടുങ്കാറ്റിനു മുൻപുള്ള ഒരു മഹാശാന്തത അവസാനിപ്പിക്കുന്നതിനുള്ള എല്ലാ സാഹചര്യങ്ങളും ലീഡ്സിൽ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു