in

ഇന്ന് ഇന്ത്യൻ ഫുട്ബോളിന് പുതിയ ചരിത്രം പിറക്കും

പിന്നിട്ട വഴികളെ നാം പലപ്പോഴും അതിജീവിക്കാറുണ്ട്. ഭൂതകാലത്തിലെങ്ങോ രചിക്കപ്പെട്ട ചരിത്ര കൃതികൾ വീണ്ടും വായിക്കപ്പെടേണ്ടയും തിരുത്തപ്പെടേണ്ടതും തന്നെയാണ്. അതുകൊണ്ടുതന്നെ ചരിത്രത്തിൻറെ തനിയാവർത്തനങ്ങളേക്കാൾ തിരുത്തലുകൾ ആണ് അധികവും മാനവ ചരിത്രത്തിൽ നാം കണ്ടിട്ടുള്ളത്.

അത് ഏത് മേഖലയിലായാലും അങ്ങനെ തന്നെ കലയിലും സാഹിത്യത്തിലും ചരിത്രത്തിലും ഗവേഷണത്തിലും കായിക മേഖലയിലും എല്ലാം പുതിയ ചരിത്രങ്ങൾ അനുദിനം കുറിക്കപ്പെടുന്നു പഴയ ചരിത്രങ്ങൾ പൊളിച്ചെഴുത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ഫുട്ബോൾ ഭൂപടത്തിലും പുതിയ പൊളിച്ചെഴുത്തുകൾ തുടർന്നുകൊണ്ടിരിക്കുന്നു.

പതിയെ മൃതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യൻ ഫുട്ബോളിന് പുനർജനിയുടെ പ്രണയാമൃതം നൽകിയത് ഇന്ത്യൻ സൂപ്പർ ലീഗ് ആയിരുന്നു. ഇന്ത്യൻ ഫുട്ബോളിനും ഫുട്ബോൾ താരങ്ങൾക്കും സാമ്പത്തിക ഭദ്രതയും കെട്ടുറപ്പും അത് വാഗ്ദാനം ചെയ്തു. ഫുട്ബോൾ ഒരു പ്രൊഫഷനായി സ്വീകരിക്കാവുന്ന തരത്തിലേക്ക് എത്തിക്കഴിഞ്ഞു. അതിനെല്ലാം നന്ദി പറയേണ്ടത് ഇന്ത്യൻ സൂപ്പർ ലീഗിനോട് തന്നെയാണ്.

ഇന്ന് അവരിലൂടെ വീണ്ടും ഇന്ത്യൻ ഫുട്ബോളിന് ഒരു പുതു ചരിത്രം കുറിക്കുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കവും പാരമ്പര്യവും പ്രൗഢിയും ഉള്ള ഫുട്ബോൾ ടൂർണ്ണമെൻറ് ആയാൽ ഡ്യൂറൻഡ് കപ്പ് സെമി ഫൈനൽ മത്സരത്തിൽ 2 ഐഎസ്എൽ ടീമുകൾ ഏറ്റുമുട്ടുകയാണ് ബംഗളൂരു എഫ്സിയും എഫ് സി ഗോവയും തമ്മിലാണ് പോരാട്ടം.

മത്സരഫലം എന്തുതന്നെയായാലും ഒരു ഐഎസ്എൽ ക്ലബ്ബ് ഫൈനലിലേക്ക് പ്രവേശിക്കുകയാണ് അവർ മുഹമ്മദൻസിനെ ആയിരിക്കും ഫൈനൽസിൽ നേരിടുക. അതെ പാരമ്പര്യത്തിന്റെ പ്രൗഢി വർത്തമാന കാലഘട്ടത്തിലെ വാണിജ്യ വൽക്കരിച്ച വെളിച്ചവുമായി സംയോജിക്കുവാൻ പോകുന്നു. ഇത് ചരിത്രമാണ് ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ യുഗത്തിലേക്കുള്ള മറ്റൊരു കാൽവെപ്പ് കൂടിയാണ്.

മുംബൈയുടെ സ്ട്രീറ്റ് ഫൈറ്റർ കുംഫു പാണ്ഡ്യ ഫോലെത്തി ഇനി ഒരൊറ്റ തലവേദന മാത്രം ബാക്കി

സഞ്ജുവിനും രാജസ്ഥാനും രക്ഷപ്പെടണമെങ്കിൽ ഇനി ഇതേ ഉള്ളൂ, മാർഗ്ഗം ഇതാണ് മാർഗ്ഗം