in

അഹങ്കാരം അഴകാക്കി മാറ്റിയ ഫുട്‌ബോൾ ചക്രവർത്തി

Zlatan Ibrahimovic [France Football]

ഒരിക്കൽ പ്രീമിയർ ലീഗിൽ പന്ത് തട്ടുന്ന ഒരു സ്ട്രൈക്കറോട് പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്ട്രൈക്കർ ആരാണെന്ന് ചോദിച്ചപ്പോൾ അയാൾ നൽകിയ മറുപടി ഇങ്ങനെയായിരുന്നു.’I feel lukaku is strong, aguero is good allround. ശേഷം ഇന്റർവ്യൂവർ എന്തു കൊണ്ടു സ്വന്തം പേര് പറഞ്ഞില്ല എന്ന ചോദ്യത്തിന്റെ മറുപടി പറയും ഞാൻ ആരെക്കുറിച്ചാണ് പറഞ്ഞു വരുന്നത് എന്ന്.ആ സ്ട്രൈക്കർ കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു.’Lions don’t compare them with humans’. അതെ സാക്ഷാൽ സ്ലാട്ടൻ ഇബ്രാഹിമൊവിച്ച്.

ഒരു കാലത്ത് യൂറോപ്പ് അടക്കിവാണിരുന്ന സാൻ സിറോയിലെ ചുവന്ന പോരാളികളെ എന്നും നീറുന്ന മനസോടെ ഫുട്ബോൾ ലോകം ഓർക്കുന്ന സമയത്തായിരുന്നു അത് സംഭവിച്ചത്.2020 ജനുവരി 2 ഓരോ റോസോനേരി ആരാധകരും ആ വാർത്ത കേട്ടുകൊണ്ടാണ് ഞെട്ടിയുണർന്നത്. “Yes, The God is back to milan”.

Zlatan Ibrahimovic [France Football]

പല വിഖ്യാത താരങ്ങളും കളിനിർത്തിയ മേജർ ലീഗ് സോക്കറിൽ നിന്ന് 38 ആം വയസ്സിൽ യൂറോപ്പിലെ ഏറ്റവും മികച്ചലീഗുകളിലൊന്നിലേക്ക് അദ്ദേഹം ഒരു റീ -എൻട്രി നടത്തിരിക്കുന്നു. ഈ 38 ആം വയസ്സിൽ തകർന്നു കിടക്കുന്ന ഒരു ടീമിൽ അയാൾ എന്തു കാണിക്കാനാണെന്ന വിമർശനം കലർന്ന ചോദ്യത്തിനുള്ള മറുപടി അദ്ദേഹം നൽകിയത് തന്റെ ബൂട്ട് കൊണ്ടായിരുന്നു .ഇബ്ര സ്‌ക്വാഡിൽ വരുന്നതിനു മുൻപേ 13 ആം സ്ഥാനത്തായിരുന്ന മിലാൻ അദ്ദേഹത്തിന്റെ വരവിനു ശേഷം ആറാം സ്ഥാനത്തേക്ക് കുതിച്ചുകയറി.

ശേഷം ഇതിനെക്കുറിച്ച് അദ്ദേഹം
പറഞ്ഞ വാക്കുകൾ വിമർശകർ ഏറ്റെടുക്കുകയുണ്ടായി . പറഞ്ഞതിന്റെ സാരം ഇങ്ങനെയായിരുന്നു,സീസണിന്റെ പകുതിയിൽ താൻ മിലാനിൽ എത്തിയപ്പോൾ മിലാൻ ആറാം സ്ഥാനത്ത് എത്തിയെങ്കിൽ താൻ തുടക്കം മുതൽ ഉണ്ടായിരുന്നെങ്കിൽ തങ്ങൾ ലീഗ് കിരീടം തന്നെ നേടുമായിരുന്നു. വിമർശകരുടെ കുത്തു വാക്കുകൾക്കിടയിൽ അയാൾ പുതിയ സീസൺ ആരംഭിച്ചു.

സീസണിൽ ഉടനീളം ഒന്നാം സ്ഥാനം വിടാതെ മിലാൻ കിരീടം ഉയർത്തുമെന്ന് തോന്നിചെങ്കിലും അവസാന ലാപ്പിൽ സംഭവിച്ച തോൽവികളിൽ ചിരവൈരികളായ ഇന്ററിനു മുന്നിൽ കിരീടം അടിയറവ് വെച്ചപ്പോളും അദ്ദേഹം തലഉയർത്തി തന്നെ നിന്നു .വർഷങ്ങൾക്ക് ശേഷം റോസോനേരി ആരാധകരെ സ്വപ്നം കാണാൻ പഠിപ്പിച്ച ദൈവം തന്നെ ആയിരുന്നു അവരുടെ ടോപ് സ്കോറർ. എന്നാൽആരെയും അമ്പരപ്പിക്കുന്ന ഒരു ഭൂത കാലം അയാൾക്ക് ഉണ്ടായിരുന്നു. ആവേശകരമായ ബാക്കി ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….

അഹകാരം അഴകാക്കി മാറ്റിയ ഫുട്‌ബോളറുടെ കഥ വായിക്കാം

KKR നായക സ്ഥാനത്തേക്ക് കാർത്തിക് ഉൾപ്പെടെ മൂന്ന് പേരുകൾ; മോർഗന് നായക സ്ഥാനം നഷ്ടമാ…