FootballManchester UnitedSportsTransfer News

തീർന്നിട്ടില്ല മക്കളെ; ഫെലിക്സിന് പിന്നാലെ യൂറോപ്പിലെ മറ്റൊരു വമ്പൻ താരത്തെ കൂടി റാഞ്ചാൻ അൽ-നസ്ർ

ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാൽപന്ത് ലോകത്ത് പണക്കൊഴുപ്പിന്റെ പുതിയ അധ്യായങ്ങൾ തുറന്ന് സൗദി ലീഗ് ഇന്നും ആശ്ചര്യപ്പെടുത്തുകയാണ്. യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളിൽ നിന്ന് സൂപ്പർ താരങ്ങളെ തങ്ങളുടെ കൂടാരത്തിലെത്തിച്ച് അവർ വിപണിയെ ഇളക്കിമറിച്ചു കൊണ്ടിരിക്കുന്നു. ഈ നീക്കങ്ങൾ എവിടെയെത്തി നിൽക്കുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

ഏകദേശം ഒരു വർഷം മുമ്പ് പോർച്ചുഗൽ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ച അൽ-നസ്ർ ആയിരുന്നു ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. അതിനുശേഷം യൂറോപ്പിൽ നിന്നുള്ള നിരവധി പ്രമുഖ കളിക്കാർ സൗദി അറേബ്യയിലേക്ക് ചേക്കേറി.

ഇപ്പോഴിതാ, ഫെലിക്സിന് പിന്നാലെ മറ്റൊരു പോർച്ചുഗീസ് സൂപ്പർ താരത്തെ കൂടി ടീമിലെത്തിക്കാൻ അൽ-നസ്ർ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മിഡ്ഫീൽഡ് ജനറൽ ബ്രൂണോ ഫെർണാണ്ടസിനെയാണ് അൽ-നസ്ർ നോട്ടമിട്ടിരിക്കുന്നത്. റൊണാൾഡോയുടെ വിശ്വസ്തനായ സുഹൃത്തും മുൻ സഹതാരവുമാണ് ഫെർണാണ്ടസ്.

റൊണാൾഡോയുടെ ഈ നീക്കം ഫുട്ബോൾ ലോകത്ത് വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. സൗദി ലീഗിൻ്റെ വളർച്ചയും യൂറോപ്യൻ ലീഗുകൾക്ക് ഇത് എന്ത് വെല്ലുവിളിയുയർത്തുമെന്നും കണ്ടറിയണം.