കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ശക്തമായ പ്രതിഷേധത്തിലാണ് നിലവിൽ. മികച്ച താരങ്ങളെ ടീമിലെത്തിക്കുക എന്ന ആവശ്യമാണ് അവർ ആവശ്യപെട്ടത്. ഇതിനെ തുടർന്ന് ചെന്നൈയിന് എഫ് സി യിൽ നിന്ന് ഒരു യുവ താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി.21 വയസ്സുകാരനായ ബികാശ് യുംനാമാണ് ഈ താരം.

എന്നാൽ ടീമിൽ എത്തിയപ്പോൾ തന്നെ അദ്ദേഹത്തിന് പരിക്ക് ഏറ്റിരിക്കുകയാണ്. ഹാസ്റ്ററിങ്ങിനാണ് അദ്ദേഹത്തിന് പരിക്ക് ഏറ്റിരിക്കുന്നത്.ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഔദ്യോഗികമായി ഈ കാര്യം അറിയിച്ചത്.ബ്ലാസ്റ്റേഴ്‌സ് മെഡിക്കൽ സംഘം താരത്തെ എത്രയും വേഗം പരിശീലനത്തിലേക്ക് കൊണ്ട് വരാൻ ശ്രമിക്കുമെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പ്രസ്ഥാവനയിൽ പങ്ക് വെക്കുന്നുണ്ട്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ബുധനയാഴ്ച ഈസ്റ്റ്‌ ബംഗാളിനെതിരെയാണ്. അവരുടെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ബ്ലാസ്റ്റേഴ്‌സ് നിലവിൽ പോയിന്റ് ടേബിളിൽ 8 മത്തെ സ്ഥാനത്താണ്.