Uncategorized

മോഹൻ ബഗാന്റെ യുവ ഗോൾകീപ്പറെ സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്; ഔദ്യോഗിക പ്രഖ്യാപനം വന്നു

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2025-26 സീസൺ മുന്നോടിയായുള്ള ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലാ ക്ലബ്ബുകളും തങ്ങളുടെ സ്‌ക്വാഡ് ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്.

ഇപ്പോളിത കേരള ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിലേക്കുള്ള രണ്ടാമത്തെ സൈനിങ് പൂർത്തിയാക്കിയിരിക്കുകയാണ്. മോഹൻ ബഗാൻ ഗോൾകീപ്പറായ അർഷ് അൻവർ ഷെയ്ഖിനെയാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.

ക്ലബ്‌ തന്നെയാണ് ഈയൊരു സൈനിങ് ആരാധകരെ ഔദ്യോഗികമായി അറിയിച്ചത്. 2028 വരെ നീളുന്ന മൂന്ന് വർഷ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലെത്തുക. മോഹൻ ബാഗാന്റെ തേർഡ് ഗോൾകീപ്പറായിരുന്നു അർഷ് ഷെയ്ഖ്.

അതുകൊണ്ട് തന്നെ താരത്തിന് കഴിഞ്ഞ സീസണിൽ പ്ലേ ടൈം ഒന്നും ലഭിച്ചിരുന്നില്ല. നിലവിൽ 20 ലക്ഷമാണ് 22 കാരന്റെ മാർക്കറ്റ് വാല്യൂ. എന്തിരുന്നാലും ബാക്ക്അപ്പ് ഗോൾകീപ്പിങ്ങിലേക്ക് മികച്ച സൈനിങ് തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്.