കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരമായിരുന്നു ജെസ്സൽ.2019 മുതൽ 2023 വരെ അദ്ദേഹം ബ്ലാസ്റ്റേഴ്‌സിലുണ്ടായിരുന്നു. ഒരു കാലത്ത് ബ്ലാസ്റ്റേഴ്‌സ് നായകൻ കൂടിയായിരുന്നു അദ്ദേഹം.ഇവാൻ വുകമനോവിച്ചിന്റെ കീഴിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ച് കൊണ്ടിരുന്നത്.
ലെഫ്റ്റ് ബാക്കാണ് താരത്തിന്റെ പൊസിഷൻ.കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 66 മത്സരങ്ങൾ അദ്ദേഹം കളിച്ചിട്ടുണ്ട്.6 അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ താരം തിരകെ കേരളത്തിലേക്ക് വരുകയാണ്.
വയനാട് യുണൈറ്റടിന് വേണ്ടി കളിക്കാനാണ് അദ്ദേഹം എത്തുന്നത്.ട്രാൻസ്ഫറിന്റെ മറ്റു വിശദാംശങ്ങൾ ലഭ്യമല്ല.താരം ക്ലബ്ബിന് മികച്ച ഒരു മുതൽ കൂട്ട് തന്നെയാണ്.