ഇന്ത്യൻ സൂപ്പർ ലീഗിലെ പോയിന്റ് ടേബിളിലെ ആദ്യത്തെ 6 സ്ഥാനകാരാവും പ്ലേ ഓഫീലേക്ക് എത്തുക. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് പോയിന്റ് ടേബിളിൽ എട്ടാം സ്ഥാനത്താണ്.20 പോയിന്റാണ് ടീമിന്നുള്ളത്. തുടർച്ചയായ വിജയങ്ങൾ പ്ലേ ഓഫീലേക്കുള്ള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകൾ വർധിപ്പിക്കുകയാണ്
എങ്ങനെയാണ് ബ്ലാസ്റ്റേഴ്‌സ് ടോപ് 6 ൽ എത്താനുള്ള സാധ്യതകൾ.നാളത്തെ മത്സരത്തിൽ പഞ്ചാബ് മുംബൈ സിറ്റി എഫ് സിയെ തോൽപിക്കണം.അതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരം വിജയിക്കണം. ഇങ്ങനെ സംഭവിച്ചാൽ മുംബൈ ഗോൾ ഡിഫറെൻസിൽ മറികടന്നു ബ്ലാസ്റ്റേഴ്‌സിന് താത്കാലികമായി ആറാം സ്ഥാനത്ത് എത്താം.
തുടർന്നും വിജയങ്ങൾ നേടിയ പ്ലേ ഓഫ് കൈഎത്തുന്ന ദൂരത്തു തന്നെയാണ്.ബ്ലാസ്റ്റേഴ്‌സ് ഇനി ലീഗിൽ 8 മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.ശക്തമായ പ്രകടനം നടത്തി ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫീലേക്ക് എത്തട്ടെ.