ഇന്ത്യൻ സൂപ്പർ ലീഗ് കണ്ടത്തിൽ വെച്ച് ഏറ്റവും മികച്ച പരിശീലകന്മാരിൽ ഒരാളായ സെർജിയോ ലോബേരയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ്. നിലവിൽ ഒഡിഷയുടെ പരിശീലകനെ മൂന്ന് വർഷ കരാറിലാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

മനോരമ ന്യൂസാണ് ഈയൊരു കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഐഎസ്എലിൽ ഒഡിഷക്ക് പുറമെ എഫ്സി ഗോവ, മുംബൈ സിറ്റി എഫ്സി ക്ലബ്ബുകളെയും പരിശീലിപ്പിച്ച പരിശീലകനാണ് സെർജിയോ ലോബേര.

സെർജിയോ ലോബേര അടുത്ത സീസൺ മുതലായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. അതുവരെ ഇടക്കാല പരിശീലകനായ ടിജി പുരുഷോത്തമനും തോമസ് ചോഴ്സിനുമായിരിക്കും ബ്ലാസ്റ്റേഴ്‌സിന്റെ ചുമതല.

ബ്ലാസ്റ്റേഴ്‌സ് പുതിയതായി കൊണ്ടുവന്ന മോണ്ടെനെഗ്രിൻ മധ്യനിര താരമായ ഡുസാൻ ലഗേറ്ററിനെ സ്വന്തമാക്കിയത് സെർജിയോ ലോബേരയുടെ നിർദേശ പ്രകാരമാണ്. അതോടൊപ്പം സെർജിയോ ലോബേരയുടെ കുറച്ച് ഇഷ്ട താരങ്ങളും ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് അഭ്യൂഹങ്ങളുണ്ട്.