Uncategorized

ബ്ലാസ്റ്റേഴ്‌സ് യുവതാരത്തിന് കരാർ നീട്ടി നൽകി ക്ലബ്‌..

കേരള ബ്ലാസ്റ്റേഴ്‌സ് യുവ താരം ശ്രീക്കുട്ടനുമായി കരാർ നീട്ടി.2027 മെയ്‌ വരെയാണ് താരവുമായി ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കരാർ.2022 ലാണ് താരം ബ്ലാസ്റ്റേഴ്‌സ് റിസർവ് ടീമിനോപ്പം ചേർന്നത്.തുടർന്ന് മികച്ച പ്രകടനം അദ്ദേഹം റിസേർവ് ടീമിനോപ്പം കാഴ്ച വെച്ചിട്ടുണ്ട്.

23-24 സീസണിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് മെയിൻ ടീമിലേക്ക് തെരെഞ്ഞെടുക്കപെട്ടത്.വെറും 21 വയസ്സ് മാത്രമാണ് താരത്തിന്റെ പ്രായം.സെന്റർ ഫോർവേഡാണ് താരത്തിന്റെ പൊസിഷൻ.സൂപ്പർ കപ്പിൽ കളിച്ച രണ്ട് മത്സരങ്ങളിൽ നിന്ന് ഗോളുകൾ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

ശ്രീകുട്ടന്റെ ഈ ഉയർച്ച ബ്ലാസ്റ്റേഴ്‌സ് യുവ താരങ്ങളെ വളർത്തി എടുക്കുന്ന രീതിയിൽ പ്രധാന പങ്ക് വഹിച്ച ഒന്നാണ്.ഈ ക്ലബ്‌ എന്റെ വീടാണെന്നും, തന്നിൽ വിശ്വസിക്കുന്ന മാനേജ്മെന്റിനോട് നന്ദിയുണ്ടെന്നും ശ്രീക്കുട്ടൻ കൂട്ടിച്ചേർത്തു.

https://twitter.com/KeralaBlasters/status/1947201492051480723?t=Qa5c48hWomdSyOyF0GdatA&s=19