FootballManchester UnitedSportsTransfer News

ഉയിര് പോയാലും ആ ക്ലബ്ബിലേക്ക് ഞാനില്ല; നിലപാട് വ്യക്തമാക്കി ബ്രൂണോ ഫെർണാണ്ടസ്

യുണൈറ്റഡിന് യൂറോപ്യൻ യോഗ്യത ലഭിച്ചില്ലെങ്കിലും യൂറോപ്പിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിൽ തുടരാനാണ് താരത്തിന് താൽപര്യം.

ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡ് അർഹിക്കുന്നുണ്ടോ എന്ന ചോദ്യം പലരും ഉയർത്താറുണ്ട്. കാരണം ബ്രൂണോയെ പോലുള്ള മികച്ച കളിക്കാരനോട് നീതി പുലർത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് സാധിച്ചിട്ടില്ല. ബ്രൂണോ യുണൈറ്റഡിന് പകരം മറ്റേതെങ്കിലും ക്ലബ്ബിൽ കളിച്ചിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ചവനായി മാറാമെന്ന അഭിപ്രായമുള്ളവരുമുണ്ട്. അതിനാൽ തന്നെ ബ്രൂണോയ്ക്ക് പിന്നിൽ പല ക്ലബ്ബുകളുമുണ്ട്. പ്രധാനമായും സൗദി പ്രൊ ലീഗ് ക്ലബ്ബുകളാണ് താരത്തിന് പിന്നാലെയുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ യൂറോപ്യയിലെ മികച്ച താരങ്ങളെ ചാക്കിട്ട് പിടിക്കുന്ന സൗദി നീക്കം ഇപ്പോഴും സജീവമാണ്. പലരും വമ്പൻ പ്രതിഫലം കണ്ട് സൗദിയിലേക്ക് പോയിട്ടുമുണ്ട്. അതേ പോലെ, സൗദിയുടെ ഓഫർ നിരസിക്കുന്നവരുമുണ്ട്. ലയണൽ മെസ്സി, ഏയ്ഞ്ചൽ ഡി മരിയ, ഡിബാല തുടങ്ങിയവരൊക്കെ അതിന് ഉദാഹരണമാണ്. അക്കൂട്ടത്തിലാണ് ബ്രൂണോ ഫെർണാണ്ടസും.

ALSO READ: സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സ് കളിക്കുക ‘ക്വിക്ക് പ്ലേ’ സ്ട്രാറ്റജിയിൽ

ബ്രൂണോയെ സ്വന്തമാക്കാൻ സൗദി പിന്നാലെയുണ്ട്. അടുത്ത ജനുവരി ട്രാൻസ്ഫറിൽ താരത്തെ സ്വന്തമാക്കാനാണ് സൗദി ശ്രമിക്കുന്നത്. എന്നാൽ ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരാനും, ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടാനുമാണ് ബ്രൂണോയുടെ ശ്രമം. എന്നാൽ യുണൈറ്റഡിന് യൂറോപ്യൻ യോഗ്യത ലഭിച്ചില്ലെങ്കിലും യൂറോപ്പിൽ തന്നെ മറ്റേതെങ്കിലും ക്ലബ്ബിൽ തുടരാനാണ് താരത്തിന് താൽപര്യം. എത്ര പണം തന്നാലും യൂറോപ്പ് വിട്ട് പോവില്ലെന്നാണ് അദ്ദേഹത്തിൻറെ നിലപാട്.