കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ച താരങ്ങളിൽ വളരെ മികവ് പുലർത്തിയ താരമാണ് പെരേര ഡയസ്.ലൂണ-അൽവാരോ – ഡയസ് ത്രയം ബ്ലാസ്റ്റേഴ്‌സ് കണ്ട എക്കാലത്തെയും മികച്ച ത്രയങ്ങളിൽ ഒന്നായിരുന്നു. ഈ മൂവർ സംഘത്തിന്റെ പ്രകടനം കാരണമാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്ക് എത്തിയതും.പക്ഷെ അൽവാരോയും ഡയസും ബ്ലാസ്റ്റേഴ്‌സ് വിട്ടു.
ഡയസ് ഇന്ത്യൻ സൂപ്പർ ലീഗിലെ പല ടീമുകളിൽ ഇപ്പോഴും കളിക്കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിനെതിരെ ഗോളുകൾ സ്വന്തമാക്കാറുണ്ട്. ആ സമയം ആരാധകർക്ക് നേരെ ആക്രോശിച്ചു കൊണ്ട് ആഘോഷങ്ങൾ നടത്താറുണ്ട്. ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ഡയസ്.
കേരളത്തിലുള്ളവർ മികച്ച ആരാധകരാണ്.അവർ വളരെ മികച്ചവരാണ്. താൻ ഇപ്പോഴും അവരെ സ്നേഹിക്കും. ഇനി എന്നും അവരെ സ്നേഹിക്കുക തന്നെ ചെയ്യും