135മത് ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കി കരുത്തന്മാരായ ഈസ്റ്റ് ബംഗാൾ. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ൻ്റ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ 17മത്തെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. സ്റ്റാർ സ്ട്രൈക്കർ എഡ്മണ്ട് ലാൽരിന്ദികയുടെ ഹാട്രിക്ക് മികവിലാണ്
എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കമാണ് മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പിൻവാങ്ങാനുള്ള കാരണം. എന്നാൽ എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കം പരിഹരിക്കപ്പടുകയാണ് എങ്കിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തേക്കും.
ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.

