Durand CupFootballFootball Cup CompetitionsIndian Super LeagueMohun Bagan Super GiantSports

ഡ്യൂറൻഡ് കപ്പ്; മറ്റൊരു വമ്പൻ ക്ലബ് കൂടി പിന്മാറുന്നു

ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.

ഇത്തവണത്തെ ഡ്യൂറൻഡ് കപ്പ് വലിയ പരാജയമാവുമെന്ന് ഉറപ്പിക്കാവുന്ന രീതിയിലേക്കാണ് ഇന്ത്യൻ ഫുട്ബോളിലെ പുതിയ സംഭവ വികാസങ്ങൾ നടന്ന് കൊണ്ടിരിക്കുന്നത്. എഫ്സി ഗോവ, ബെംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഒഡീഷ എഫ്സി, കേരളാ ബ്ലാസ്റ്റേഴ്‌സ്, ഹൈദരാബാദ് എഫ്സി എന്നീ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ പങ്കാളികളാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം പുറത്ത് വന്ന ഖേൽ നൗവിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഇവർക്ക് പിന്നാലെ മറ്റൊരു വമ്പൻ ക്ലബ് കൂടി ഡ്യൂറൻഡ് കപ്പിൽ നിന്നും ഒഴിവാകുകയാണ്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെടെ 6 ക്ലബ്ബുകൾ ഡ്യൂറണ്ട് കപ്പ് കളിച്ചേക്കില്ല; സുപ്രധാന തീരുമാനം

@raysportzbangla യുടെ റിപ്പോർട്ട് പ്രകാരം മോഹൻ ബഗാനും ഡ്യൂറൻഡ് കപ്പിൽ നിന്നും പിന്മാറാനുള്ള സാധ്യതകൾ ഏറെയുണ്ടെന്നാണ്.

ALSO READ: പഴയ ബ്ലാസ്റ്റേഴ്‌സ് പുലി; ഇപ്പോൾ കളിക്കുന്നത് യൂറോപ്പിലെ വമ്പൻ ലീഗിൽ; ഒപ്പം ടോപ് സ്‌കോറർ പട്ടവും

എഫ്എസ്ഡിഎല്ലും- എഐഎഫ്എഫും തമ്മിലുള്ള പ്രശ്‌നം ക്ലബ്ബുകളുടെ ആവേശം കെടുത്തിയിരുന്നു. ഇതാണ് ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പിന്മാറാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്.

ALSO READ: ആശങ്ക വേണ്ട; ലൂണയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സിന് ശുഭസൂചന

കൂടാതെ ഡ്യൂറൻഡ് കപ്പ് വിജയികൾക്ക് ഏഷ്യൻ യോഗ്യത ലഭിക്കാത്തത് കപ്പിന്റെ മൂല്യം കുറയ്ക്കുന്നുണ്ട്. അതിനാൽ ഡ്യൂറൻഡ് കപ്പ് ഒരു പ്രീ- സീസൺ ടൂർണമെന്റ് മാത്രമാണ്. ഇതും ഡ്യൂറൻഡ് കപ്പിനോട് മുഖം തിരിക്കാൻ കാരണമായ ഘടകമാണ്.

ALSO READ: റഫ പടിയിറങ്ങിയതെന്തിന്? കറ്റാല അതൃപ്തൻ; അപ്‌ഡേറ്റുകൾ പരിശോധിക്കാം

സീസണിന് മുമ്പ് ഡ്യൂറൻഡ് കപ്പ് നടത്തുന്നതിനേക്കാൾ സീസനിടയിൽ ഡ്യൂറൻഡ് കപ്പും സൂപ്പർ കപ്പും നടത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു. എന്നാൽ അത് ഇത് വരെയും നടപ്പിലാക്കാൻ സാധിച്ചിട്ടില്ല.

https://twitter.com/MohunBaganHub/status/1937419393647943691