കഴിഞ്ഞ ദിവസമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷൻ കോച്ചായ റഫ മോണ്ടിനെഗ്രോ ക്ലബ് വിട്ടത്. പുതിയ പരിശീലകൻ ഡേവിഡ് കറ്റാലയ്ക്ക് അസിസ്റ്റന്റായി ബ്ലാസ്റ്റേഴ്‌സ് നിയമിക്കുകയും സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനൊടൊപ്പം ഭാഗവുമായ വ്യക്തിയാണ് റാഫ. എന്നാൽ കേവലം രണ്ട് മാസങ്ങൾക്ക് ശേഷം അദ്ദേഹം ക്ലബ് വിട്ടത് അഭ്യൂഹങ്ങൾക്ക് കരണമാക്കിയിട്ടുണ്ട്.
റഫ ക്ലബ് വിട്ടതിന്റെ കാരണം വ്യക്തമല്ല എങ്കിലും ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന പ്രകാരം റഫ ക്ലബ് വിട്ടതിൽ ദുരൂഹതകളൊന്നും ഇല്ലെന്നും ക്ലബ് വിടുക എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്നുമാണ്..
എന്നാൽ റഫ ക്ലബ് വിട്ടതിന് പിന്നാലെ പ്രധാന പരിശീലകനായ ഡേവിഡ് കറ്റാല അതൃപ്തനാണെന്നും റഫയുടെ പടിയിറക്കം അദ്ദേഹത്തെ മാനസികമായി തളർത്തിയതായും ചില അഭ്യുഹങ്ങളുണ്ട്. എന്നാൽ ഇക്കാര്യത്തിലും കഴമ്പില്ലെന്നാണ് ലഭ്യമാവുന്ന വിവരം.
റഫ ക്ലബ് വിട്ടത് കറ്റാലയെ ബാധിച്ചിട്ടില്ലെന്നും കറ്റാലയുടെ അസ്സിസ്റ്റന്റുകൾ ഉടൻ ബ്ലാസ്റ്റേഴ്സിനൊടപ്പം ചേരുമെന്നും പ്രീ- സീസണിൽ കറ്റാലയ്ക്ക് കീഴിൽ അദ്ദേഹത്തിന്റേതായ സപ്പോർട്ടിങ് സ്റ്റാഫുകളും ഉണ്ടാവുമെന്നാണ് വിവരം.കേരളാ ബ്ലാസ്റ്റേഴ്‌സ് ഫാൻ അഡ്വൈസറി ബോർഡ് മെമ്പർ റെജിൻ ടി ജെയ്‌സും ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്.
അതേ സമയം, ബ്ലാസ്റ്റേഴ്‌സ് ഇത്തവണ പ്രീ-സീസൺ തായ്ലാൻഡിൽ നടത്താനാണ് സാധ്യത. പ്രീ സീസണിൽ ബ്ലാസ്റ്റേഴ്സിൽ മുഴുവൻ സപ്പോർട്ടിങ് സ്റ്റാഫുകളും ഉണ്ടാവും..