എഐഎഫ്എഫും എഫ്എസ്ഡിഎലും തമ്മിലെ തർക്കം മൂലം പല ഐഎസ്എൽ ക്ലബ്ബുകളും ഇത് വരെ പ്രീ- സീസൺ ആരംഭിച്ചിട്ടില്ല. ഇതെ തുടർന്ന് പല ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിൽ നിന്നും വിട്ട് നിൽക്കാൻ ഒരുങ്ങുകയാണ്. പല ഐഎസ്എൽ ക്ലബ്ബുകളും ഇതിനോടകം ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കില്ലെന്ന കാര്യം സംഘാടകരെ അറിയിച്ചിരിക്കുകയാണ്. എന്നാൽ അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പ് കളിയ്ക്കാൻ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോർട്ട്.
@FExpressIndia യുടെ റിപ്പോർട്ട് പ്രകാരം അഞ്ച് ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പ് കളിക്കുമെന്നാണ്. പഞ്ചാബ് എഫ്സിയാണ് ഡ്യൂറൻഡ് കപ്പ് കളിക്കാനൊരുങ്ങുന്ന ആദ്യ ടീം.
മുംബൈ സിറ്റി എഫ്സി, ജംഷദ്പൂർ എഫ്സി, ഈസ്റ്റ് ബംഗാൾ എന്നിവർക്കൊപ്പം നിലവിലെ ചാമ്പ്യന്മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും ഇത്തവണ ഡ്യൂറൻഡ് കപ്പ് കളിക്കും.
അതേ സമയം, എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കമാണ് മറ്റു ഐഎസ്എൽ ക്ലബ്ബുകൾ ഡ്യൂറൻഡ് കപ്പിൽ നിന്നും പിൻവാങ്ങാനുള്ള കാരണം. എന്നാൽ എഐഎഫ്എഫ്- എഫ്എസ്ഡിഎൽ തർക്കം പരിഹരിക്കപ്പടുകയാണ് എങ്കിൽ മറ്റു ഐഎസ്എൽ ക്ലബ്ബുകളും ഡ്യൂറൻഡ് കപ്പിൽ പങ്കെടുത്തേക്കും.
അടുത്ത മാസം ഈ തർക്കത്തിൽ കോടതിയുടെ വിധിയുണ്ടാകും. കോടതി വിധി അനുസരിച്ചായിരിക്കും ഇന്ത്യൻ ഫുട്ബാളിന്റെ ഭാവി കാര്യങ്ങൾ.