Durand CupEast bengalIndian Super League

22 വർഷത്തെ കാത്തിരിപ്പിന് വിരാമം; 17ആം ഡ്യൂറൻഡ് കപ്പ് കിരീടവുമായി ഈസ്റ്റ് ബംഗാൾ

135മത് ഡ്യൂറൻഡ് കപ്പ് സ്വന്തമാക്കി കരുത്തന്മാരായ ഈസ്റ്റ് ബംഗാൾ. ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജെയ്ൻ്റ്‌സിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഈസ്റ്റ് ബംഗാൾ തങ്ങളുടെ 17മത്തെ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. 

സ്റ്റാർ സ്ട്രൈക്കർ എഡ്മണ്ട് ലാൽരിന്ദികയുടെ ഹാട്രിക്ക് മികവിലാണ് ഈസ്റ്റ് ബംഗാളിൻ്റെ വിജയം. ഈസ്റ്റ് ബംഗാളിനായി നാലാം ഗോൾ നേടിയത് ബിപിൻ സിംഗാണ്. മറുഭാഗത്ത് മോഹൻ ബഗാൻ സൂപ്പർ ജയ്ൻ്റ്സിനായി ആശ്വാസ ഗോൾ നേടിയത് മൻവീർ സിംഗ് ആണ്. 

വമ്പൻ താരനിരയടങ്ങുന്ന ആദ്യ ഇലവനുമായാണ് ഇരു ടീം ഇറങ്ങിയത്. എന്നാൽ മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ, ഈസ്റ്റ് ബംഗാൾ സമ്പൂർണ്ണ അധികാരവും ഏറ്റെടുക്കുകയായിരുന്നു. 

മത്സരം തുടങ്ങി 22 മിനിറ്റാകുമ്പോഴേക്കും ഈസ്റ്റ് ബംഗാൾ മൂന്ന് ഗോളുകൾ നേടിയിരുന്നു. പിന്നീട് 33ആം മിനിറ്റിൽ മൻവീർ സിംഗിലൂടെ മോഹൻ ബഗാൻ തിരിച്ചുവരവിൻ്റെ ലക്ഷണങ്ങൾ കാഴ്ചവെച്ചു തുടങ്ങി. 

എന്നാൽ 44ആം മിനിറ്റിൽ എഡ്മണ്ട് ലാൽരിന്ദിക തൻ്റെ മൂന്നാം ഗോൾ നേടി ഹാട്രിക്ക് പൂർത്തിയാക്കിയതോടെ മോഹൻ ബഗാൻ കാര്യങ്ങൾ കൈവിട്ട് തുടങ്ങി.  

രണ്ടാം പകുതിയിൽ മോഹൻ ബഗാൻ മികച്ച രീതിയിൽ തന്നെ അറ്റാക്കിങ്ബോൾ കാഴ്ചവെച്ചുവെങ്കിലും വല കുലുക്കാൻ സാധിച്ചില്ല. ഇതോടെ ഈസ്റ്റ് ബംഗാൾ വിജയം ഉറപ്പിക്കുകയായിരുന്നു. 

22 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഈസ്റ്റ് ബംഗാൾ ഡ്യുറൻഡ് കപ്പ് സ്വന്തമാക്കുന്നത്. അവസാനമായി ഈസ്റ്റ് ബംഗാൾ ഡ്യുറൻഡ് കപ്പ് ജേതാകളായത് 2004ലാണ്. 

സമ്മാന വിതരണം 

ടൂർണമെൻ്റിൽ ഒമ്പത് ഗോളുകൾ നേടിയ നോർത്ത് ഈസ്റ്റ് യുണൈറ്റഡിൻ്റെ അലാഎഡിൻ അജറൈയാണ് ഗോൾഡൻ ബൂട്ട് ജേതാവ്. അതോടൊപ്പം മൂന്ന് ക്ലീൻ സ്വന്തമാക്കിയ മോഹൻ ബഗാൻ സൂപ്പർ ജെയ്ൻ്റ്സിൻ്റെ വിശാൽ കൈതാണ് ഗോൾഡൻ ഗ്ലോവ് ജേതാവ്. 

ഫൈനലിൽ ഈസ്റ്റ് ബംഗാളിനായി ഹാട്രിക്ക് നേടുകയും, ടൂർണമെൻ്റിൽ അതി ഗംഭീര പ്രകടനം കാഴ്ച്ചവെച്ച എഡ്മണ്ട് ലാൽറിങ്ക്ഡികയാണ് ടൂർണമെൻ്റിലെ ഗോൾഡൻ ബോൾ ജേതാവ്. 

ഡ്യുറൻഡ് കപ്പ് വിജയിച്ച ഈസ്റ്റ് ബംഗാളിന് 1.21 കോടിയും രണ്ടാം സ്ഥാനം സ്വന്തമാക്കിയ മോഹൻ ബഗാൻ 60 ലക്ഷവുമാണ് സമ്മാന തുകയായി ലഭിക്കുക.

Golden Glove – Vishal Kaith (Mohun Bagan Super Giant)

Golden Boot – Alaaeddine Ajaraie (NorthEast United)

Golden Ball – Edmund Lalrinkdika (East Bengal)

Runner-up: Mohun Bagan is handed a cheque of Rs. 60 lakh.

Champion: East Bengal is awarded a cheque of Rs. 1.21 crore.