ക്രിസ്റ്റ്യാനോ റൊണാൾഡോ അന്താരാഷ്ട്ര ഫുടബോളിൽ നിന്ന് വിരമിച്ചതിന് ശേഷം പോർച്ചുഗൽ ആദ്യ അന്താരാഷ്ട്ര മത്സരത്തിനൊരുങ്ങുകയാണ്. നവംബർ 15-ന് ഡെന്മാർക്കിനെതിരെ നേഷൻസ് ലീഗ് ഗ്രൂപ്പ് ഡിയിലെ അഞ്ചാം മത്സരമാണ് പറങ്കിപ്പടയ്ക്ക് മുന്നിൽ ഇനിയുള്ളത്. എന്നാൽ റോണോയുടെ വിരമിക്കൽ പോർച്ചുഗൽ ദേശീയ ടീമിനെ ബാധിച്ചതായാണ് പുതിയ റിപോർട്ടുകൾ.
2 ദിവസങ്ങൾക്ക് മുമ്പ് പോർച്ചുഗൽ ക്യാമ്പ് പരിശീലന സെക്ഷൻ ആരംഭിച്ചിരുന്നു. ജാവോ ഫെലിക്സ്, ക്യാൻസലോ, റാഫേൽ ലിയാവോ തുടങ്ങിയ താരങ്ങൾ പരിശീലനക്യാമ്പിൽ എത്തിയിട്ടുമുണ്ട്. എന്നാൽ പതിവിന് വിപരീതമായി പോർച്ചുഗലിന്റെ പരിശീലന സെക്ഷൻ കാണാൻ ഇത്തവണ ആളില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയം.
മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഉണ്ടായിരുന്ന സമയത്ത് പോർച്ചുഗലിന്റെ പരിശീലന സെക്ഷൻ കാണാൻ വരെ ആരാധകരുടെ തിക്കും തിരക്കും ഉണ്ടായിരുന്നു. എന്നാൽ റോണോ ഇല്ലാത്തതിനാൽ തന്നെ ഇത്തവണ അതില്ല എന്നതാണ് പ്രത്യേകത. അതും സ്വന്തം നാടായ പോർചുഗലിലെ പരിശീലന സെക്ഷൻ.
സോഷ്യൽ മീഡിയ റീച്ചിലും ഇത് ബാധിച്ചിട്ടുണ്ട്. സാധാരണ പോർച്ചുഗൽ ടീമിന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾക്ക് ലഭിക്കുന്ന റീച്ചോ, ലൈക്കുകളോ ഇത്തവണ കാണാനില്ല. കൂടാതെ കമന്റ് ബോക്സുകളിൽ പോലും റോണോയെ അവഗണിച്ച പോർച്ചുഗൽ പരിശീലകനെതിരെ വിമർശനം ഉയരുന്നുമുണ്ട്.
ഈ സാഹചര്യങ്ങളിൽ ഞായറാഴ്ച ഡെന്മാർക്കിനെതിരെ നടക്കുന്ന മത്സരം പോർച്ചുഗൽ പരിശീലകൻ ഹോർഹെ ഹീസസിന് നിർണായകമാണ്. മത്സരത്തിൽ വിജയിക്കാനായില്ല എങ്കിൽ ഹീസസിന് കൂടുതൽ വിമർശനങ്ങൾ നേരിടേണ്ടി വരും.
ALSO READ:
- ഒരൊറ്റ നിബന്ധന: വിരമിക്കൽ മത്സരം കളിയ്ക്കാൻ സമ്മതം മൂളി റോണോ
- ജനുവരിയിൽ പുതിയ താരങ്ങൾ വരുമോ? ബ്ലാസ്റ്റേഴ്സിന്റെ വിന്റർ ട്രാൻസ്ഫർ പ്ലാൻ അറിയാം…
- വ്യൂവർഷിപ്പ് റെക്കോർഡുകളിൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടി: ആദ്യ അഞ്ചിലുമില്ല
English Summary: Portugal’s national team faces low attendance and declining social media engagement following Cristiano Ronaldo’s international retirement. Head coach Jorge Jesus prepares for the upcoming Nations League clash against Denmark amid growing fan scrutiny.
