CricketCricket LeaguesIndian Premier League

ആർസിബിയും ബിഗ് ട്രേഡിന്: രാജസ്ഥാൻ റോയൽസുമായി ചർച്ചകൾ

ഷെപ്പേർഡ് മികച്ച ഓൾറൗണ്ടറാണ് എങ്കിലും ആർസിബിയിൽ ഇത് വരെ പ്രതീക്ഷയ്‌ക്കൊത്തുയർന്നിട്ടില്ല. ഇതോടെയാണ് ഈ ഡീലിന് ആർസിബി ശ്രമിക്കുന്നത്.

ഐപിഎൽ ട്രേഡ് വിൻഡോ സജീവമാകുകയാണ്. ലക്നൗ സൂപ്പർ ജയൻറ്സ്, ഡൽഹി കാപിറ്റൽസ്, ചെന്നൈ സൂപ്പർ കിങ്‌സ്, സൺറൈസസ് ഹൈദരബാദ്, മുംബൈ ഇന്ത്യൻസ്,പഞ്ചാബ് കിങ്‌സ് എന്നിവരെല്ലാം ഇതിനോടകം ട്രേഡ് ഡീലുകൾ ഒഫിഷ്യലായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ നിലവിലെ ചാമ്പ്യന്മാരയ റോയൽ ചല്ലഞ്ചേഴ്‌സ് ബംഗളുരുവും ഒരു ട്രേഡ് ഡീൽ നടത്താനുള്ള നീക്കങ്ങൾ നടത്തുകയാണ്.

തങ്ങളുടെ വിൻഡീസ് ഓൾറൗണ്ടർ റൊമാരിയോ ഷെപ്പേർഡിനെ രാജസ്ഥാൻ റോയൽസിന് കൈമാറി പകരം അവരുടെ ഇംഗ്ലീഷ് ഓൾ റൗണ്ടർ സാം കരനെ സ്വന്തമാക്കാനുള്ള ശ്രമമമാണ് ആർസിബി നടത്തുന്നത്.

ഷെപ്പേർഡ് മികച്ച ഓൾറൗണ്ടറാണ് എങ്കിലും ആർസിബിയിൽ ഇത് വരെ പ്രതീക്ഷയ്‌ക്കൊത്തുയർന്നിട്ടില്ല. ഇതോടെയാണ് ഈ ഡീലിന് ആർസിബി ശ്രമിക്കുന്നത്. കരനെ ടീമിലെത്തിക്കുകയാണ് എങ്കിൽ ലെഫ്റ്റ് ഹാൻഡ് ബാറ്റിംഗും ബൗളിംഗ് കൈകാര്യം ചെയ്യുന്ന ഒരു ഓൾ റൗണ്ടറെ ആർസിബിക്ക് ലഭിക്കും.

നവംബർ 17 നാണ് ട്രേഡ് വിൻഡോ അവസാനിക്കുന്നത്.അതിന് മുമ്പ് ഈ നീക്കം നടക്കുമോ എന്ന് കണ്ടറിയാം..

ALSO READ:

English Summary: Defending IPL champions Royal Challengers Bengaluru are actively pursuing a major RCB Trade to acquire English all-rounder Sam Curran from Rajasthan Royals by offering West Indian Romario Shepherd. Franchise negotiations are currently underway to complete this high-profile swap ahead of the November 17 deadline.