CricketCricket LeaguesIndian Premier League

ഈ പത്ത് താരങ്ങളെ CSK റിലീസ് ചെയ്യും: ലിസ്റ്റ് ഇതാ…

ഐപിഎൽ 2027 നുള്ള റിറ്റൻഷൻ ലിസ്റ്റ് കൈമാറേണ്ട അവസാന തിയതി നവംബർ 17 ആണ്. ഓരോ ടീമുകളും നിലനിർത്തുന്ന താരങ്ങളേയും റിലീസ് ചെയ്യുന്ന താരങ്ങളെയും നവംബർ 17-ന് വ്യക്തമാവും.

അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ് റിലീസ് ചെയ്യാൻ സാധ്യതയുള്ള 10 താരങ്ങളുടെ ലിസ്റ്റ് ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ലിസ്റ്റിലുള്ള 10 താരങ്ങൾ ആരൊക്കെയാണ് നോക്കാം.

14.20 കോടിക്ക് കഴിഞ്ഞ ലേലത്തിൽ ചെന്നൈ സ്വന്തമാക്കിയ ലെഫ്റ്റ് ഹാൻഡർ ഓൾ റൗണ്ടർ പ്രശാന്ത് വീറാണ് റിലീസ് ലിസ്റ്റിലുള്ള പ്രധാനി. ഇതേ തുകയ്ക്ക് സ്വന്തമാക്കിയ കാർത്തിക് ശർമ്മയെയും സിഎസ്കെ റിലീസ് ചെയ്യും. എന്നാൽ ഇരുവരെയും ഇതിനേക്കാൾ കുറഞ്ഞ തുകയ്ക്ക് വീണ്ടും വാങ്ങിക്കാനും സിഎസ്കെയ്ക്ക് പ്ലാനുണ്ട്.

വിദേശ താരങ്ങളിൽ ഓസിസ് ഓൾറൗണ്ടർ മാത്യു ഷോർട്, സൗത്ത് ആഫ്രിക്കൻ താരം ഡീൻ ഫോറസ്റ്റർ, കീവിസ് താരങ്ങളായ മാറ്റ് ഹെൻറി, സാക് ഫോക്ക്‌സ് എന്നിവരെയായിരിക്കും സിഎസ്കെ റിലീസ് ചെയ്യുക.

ഇന്ത്യൻ താരങ്ങളിൽ പ്രശാന്ത് വീർ, കാർത്തിക് ശർമ്മ എന്നിവർക്ക് പുറമെ, സ്പിന്നർ രാഹുൽ ചഹർ, അമൻ ഖാൻ, ആകാശ് മദ്വാൾ, കുൽദീപ് യാദവ് എന്നിവരെയും റിലീസ് ചെയ്‌തേക്കും.

സിഎസ്കെ റിലീസ് ചെയ്യാൻ സാധ്യതയുള്ള താരങ്ങളും അവരുടെ വിലയും

  1. കാർത്തിക് ശർമ്മ: 14.2 കോടി
  2. മാത്യു ഷോർട്ട്: 1.5 കോടി
  3. പ്രശാന്ത് വീർ: 14.2 കോടി
  4. ഡീൻ ഫോറസ്റ്റർ: 75 ലക്ഷം
  5. രാഹുൽ ചഹർ: 5.2 കോടി
  6. സാക് ഫോക്സ്: 75 ലക്ഷം
  7. മാറ്റ് ഹെൻറി: 2 കോടി
  8. അമൻ ഖാൻ: 40 ലക്ഷം
  9. ആകാശ് മദ്വാൾ: 30 ലക്ഷം
  10. കുൽദീപ് യാദവ്: 30 ലക്ഷം

ഈ പത്ത് താരങ്ങളെ റിലീസ് ചെയ്താൽ സിഎസ്കെയ്ക്ക് 39.6 കോടി രൂപ പേഴ്സിൽ ലഭിക്കും. ഒപ്പം മിനി ഓക്ഷനിനുള്ള 5 കോടിയും ചേർത്താൽ 44.6 കോടി രൂപയുമായി സിഎസ്കെയ്ക്ക് ലേലത്തിനെത്താം. കൂടാതെ ഈ പത്ത് താരങ്ങളെ റിലീസ് ചെയ്‌താൽ 5 സ്ലോട്ടുകൾ കൂടി അവർക്ക് ലഭിക്കും. ഇതിൽ രണ്ടെണ്ണം വിദേശ സ്ലോട്ടുകൾ ആയിരിക്കും.

ALSO READ:

English Summary: CSK is set to release 10 players, including Prashanth Veer and Kartik Sharma, ahead of the IPL 2027 retention deadline on November 17. This move will free up 39.6 crore, giving CSK a total purse of 44.6 crore and 5 vacant slots for the upcoming auction.