ഇന്ത്യൻ പ്രീമിയർ ലീഗിൽ പുതിയ രണ്ട് ടീമുകളെ കൂടി ഉൾപ്പെടുത്താനുള്ള ആലോചനവുമായി ബിസിസിഐ. 2028 ൽ നടക്കുന്ന ഐപിഎൽ മെഗാ ഓക്ഷന് മുന്നോടിയായി പുതിയ 2 ടീമുകളെ കൂടി ഉൾപ്പെടുത്താനാണ് ബിസിസിഐയുടെ നീക്കം.പൂനെ, വഡോദര എന്നീ സിറ്റികളെ കേന്ദ്രികരിച്ച് 2 ഫ്രാഞ്ചസികളെ കൊണ്ട് വരാനാണ് ബിസിസിഐ നീക്കം.
8 ടീമുകളായി 2008-ൽ ആരംഭിച്ച ഐപിഎൽ 2011 മുതൽ 2013 വരെയുള്ള സീസണുകളിൽ 10 ടീമുകളായി ഉയർത്തിയിരുന്നു. അന്ന് പൂനെ വാരിയേഴ്സും കൊച്ചി ടസ്കേസുമായിരുന്നു പുതിയ ടീമുകൾ. എന്നാൽ 2013- ൽ ഈ രണ്ട് ഫ്രാഞ്ചസികളും പൂട്ടിയതോടെ ടീമുകളുടെ എണ്ണം വീണ്ടും 8 ആയി. പിന്നീട് 2022 ലാണ് ലക്നൗ സൂപ്പർ ജയന്റസും ഗുജറാത്ത് ടൈറ്റൻസും ലീഗിലെത്തി ടീമുകളുടെ എണ്ണം 10 ആയത്. 2028- ൽ ടീമുകളുടെ എണ്ണം 12 ആക്കി ഉയർത്താനാണ് ബിസിസിഐയുടെ ലക്ഷ്യം.
2013-ൽ കൊച്ചി ടസ്കേഴ്സ് ഐപിഎല്ലിൽ നിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ കേരളത്തിൽ നിന്നും ഒരു ടീം ഐപിഎല്ലിനെത്തുമോ എന്നത് കേരളാ ക്രിക്കറ്റ് ആരാധകരുടെ ആകാംഷയായിരുന്നു. എന്നാൽ ബിസിസിഐയുടെ പ്ലാനിൽ ഇപ്പോഴും കേരളം ഇല്ല എന്നതാണ് പുതിയ നീക്കങ്ങൾ വ്യക്തമാക്കുന്നത്.
ALSO READ:
- ജയ്സ്വാൾ ലക്നൗവിലേക്ക്; പകരം പൂരനടക്കം 3 താരങ്ങൾ റോയൽസിലേക്ക്?
- ഋതുരാജിന് പകരം സഞ്ജു? സിഎസ്കെ ക്യാമ്പിൽ നിർണ്ണായക ചർച്ചകൾ, ധോണിയുടെ നിലപാട് നിർണ്ണായകം
- സൂപ്പർ താരത്തെ CSK റിലീസ് ചെയ്യുന്നു: ലേലത്തിൽ വീണ്ടും വാങ്ങിക്കാൻ പ്ലാൻ
English Summary: The BCCI is actively planning the addition of IPL New Teams to expand the tournament to 12 franchises ahead of the 2028 mega auction. With Pune and Vadodara targeted as potential home bases, this expansion aims to maximize media rights value, while another Kerala-based franchise remains unconsidered.
