Argentina national football teamFootballSportsTransfer News

പണത്തിന് വേണ്ടി സ്വന്തം കരിയർ തുലച്ചു; അർജന്റീനിയൻ സൂപ്പർ താരത്തിനെതിരെ വിമർശനം കടുക്കുന്നു

അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ നീക്കം അർജന്റീന ടീമിനും ഗുണകരമാവില്ല എന്നാണ് അഭിപ്രായം. കാരണം മികച്ച താരങ്ങളുള്ള ലീഗുകളിൽ കളിക്കുമ്പോൾ മാത്രമേ ഒരു താരത്തിന്റെ പ്രകടനവും ഉയരുകയുള്ളു.

അർജന്റീനയുടെ ലോകകപ്പ് ജേതാവ് റോഡ്രിഗോ ഡി പോൾ ഇന്റർ മിയാമിയിലേക്ക് ചേക്കേറാൻ ഒരുങ്ങുന്നു എന്ന ഫാബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്. തന്റെ കരിയറിലെ മികച്ച ഫോമിൽ നിൽക്കുമ്പോൾ യൂറോപ്യൻ ഫുട്ബോൾ വിട്ട് അമേരിക്കൻ ലീഗിലേക്ക് മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനമാണ് വിമർശനങ്ങൾക്ക് കാരണമായത്.

ലിയോണൽ മെസ്സിക്കൊപ്പം ഇന്റർ മിയാമിയിൽ കളിക്കാൻ കഴിയുന്നത് താരത്തിന് സന്തോഷകരമായ കാര്യമാണെങ്കിലും, യൂറോപ്പിലെ ഉന്നത ക്ലബ്ബുകളിൽ തുടർന്നും കളിക്കാൻ സാധിക്കുമായിരുന്നിട്ടും ഡി പോൾ എടുത്ത ഈ തീരുമാനം പലരെയും അമ്പരപ്പിക്കുന്നുണ്ട്. യൂറോപ്യൻ ലീഗുകളിലെ തീവ്രതയും മത്സരവും താരത്തിന്റെ പ്രകടനത്തെ കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുമായിരുന്നു എന്നാണ് ഫുട്ബോൾ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.

അടുത്ത വർഷം ലോകകപ്പ് നടക്കാനിരിക്കെ താരത്തിന്റെ നീക്കം അർജന്റീന ടീമിനും ഗുണകരമാവില്ല എന്നാണ് അഭിപ്രായം. കാരണം മികച്ച താരങ്ങളുള്ള ലീഗുകളിൽ കളിക്കുമ്പോൾ മാത്രമേ ഒരു താരത്തിന്റെ പ്രകടനവും ഉയരുകയുള്ളു. എന്നാൽ മേജർ ലീഗ് സോക്കർ അത്രമേൽ പ്രമുഖരായ കളിക്കാരെ കൊണ്ട് സമ്പന്നമായ ലീഗല്ല. കൂടാതെ കരിയറിന്റെ നല്ല കാലം കഴിഞ്ഞവരാണ് ഇപ്പോൾ മേജർ ലീഗ് സോക്കർ തിരഞ്ഞെടുക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡിനൊപ്പം മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിരുന്ന ഡി പോൾ, മധ്യനിരയിൽ ഒരു പ്രധാന താരമായിരുന്നു. യൂറോപ്പിലെ ടോപ് ലീഗുകളിൽ ഒരുപാട് വർഷങ്ങൾ ഇനിയും കളിക്കാൻ ശേഷിയുള്ള താരമാണ് അദ്ദേഹം.

ഈ നീക്കം, കായികപരമായ മുന്നേറ്റത്തെക്കാൾ സാമ്പത്തിക നേട്ടങ്ങൾക്കാണ് താരം മുൻഗണന നൽകുന്നതെന്ന വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. ഒരു താരത്തിന്റെ കരിയർ അതിന്റെ ഉന്നതിയിൽ നിൽക്കുമ്പോൾ ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത് സ്വീകാര്യമല്ലെന്ന് ചില ആരാധകർ അഭിപ്രായപ്പെടുന്നു.