FootballSportsTransfer News

ബെൻസേമ വീണ്ടും യൂറോപ്പിലേക്ക്; കൂടുമാറ്റം ചാമ്പ്യൻസ് ലീഗ് ക്ലബിലേക്ക്…

നീണ്ട 14 വർഷം റയലിന് വേണ്ടി കളിച്ചതിന് ശേഷമാണ് ബെൻസേമ 2023 ൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദിലേക്ക് കൂടുമാറുന്നത്.

റയൽ മാഡ്രിഡ് ഇതിഹാസം കരീം ബെൻസീമ വീണ്ടും യൂറോപ്യൻ ഫുട്ബാളിലേക്ക് മടങ്ങിയെത്താൻ സാധ്യത. താരത്തെ സ്വന്തമാക്കാൻ ഒരു ചാമ്പ്യൻസ് ലീഗ് ക്ലബ് ശ്രമിക്കുന്നതായി GoalFrance റിപ്പോർട്ട് ചെയ്യുന്നു.

പോർച്ചുഗീസ് ക്ലബ് ബെൻഫിക്കയാണ് താരത്തെ സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. നിലവിൽ ബെൻഫിക്കയുടെ പരിശീലകൻ ഹോസെ മൗറിഞ്ഞോയാണ്. മൗറിഞ്ഞോയാണ് താരത്തെ ടീമിലെത്തിക്കാൻ ക്ലബിനോട് നിർദേശം നൽകിയിരിക്കുന്നത്.

മൗറിഞ്ഞോ റയലിന്റെ പരിശീലകനായ സമയത്ത് റയലിൽ കളിച്ചിരുന്ന താരമാണ് ബെൻസീമ. അതിനാൽ ഈ ബന്ധം താരത്തെ ബെൻഫിക്കയിലെത്തിക്കാൻ സാധ്യതയുണ്ട്.

നിലവിൽ യുവേഫ ചാമ്പ്യൻസ് ലീഗ് കളിക്കുന്ന ക്ലബ് കൂടിയാണ് ബെൻഫിക്ക. ഇതും താരം ബെൻഫിക്ക തിരഞ്ഞെടുക്കാൻ കാരണമായേക്കും.

നീണ്ട 14 വർഷം റയലിന് വേണ്ടി കളിച്ചതിന് ശേഷമാണ് ബെൻസേമ 2023 ൽ സൗദി പ്രൊ ലീഗ് ക്ലബ് അൽ- ഇത്തിഹാദിലേക്ക് കൂടുമാറുന്നത്.

news highlights: Portuguese club Benfica are interested in signing former Ballon d’Or winner Karim Benzema.