ബി.സി.സി.ഐ. ഓസ്‌ട്രേലിയൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപിച്ചപ്പോൾ, ഏകദിന സ്‌ക്വാഡിൽ ഏറ്റവും കൂടുതൽ ചർച്ചയായത് ഒരു താരത്തിന്റെ അസാന്നിധ്യമാണ്. യുവ ബാറ്റിംഗ് സെൻസേഷൻ തിലക് വർമ്മ. സമീപകാലത്തായി ഏകദിനത്തിലും ടി20യിലും ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും തിലക് വർമ്മയെ ഏകദിന ടീമിൽ ഉൾപ്പെടുത്താതിരുന്നത് ആരാധകരെയും നിരീക്ഷകരെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്.
ഏകദിന ടീമിൽ അരങ്ങേറ്റം കുറിക്കാൻ തക്ക പ്രകടനങ്ങൾ തിലക് വർമ്മ ഈ അടുത്ത് നടത്തിയിരുന്നു. അദ്ദേഹം കേവലം ഒരു ടി20 സ്പെഷ്യലിസ്റ്റ് മാത്രം അല്ലെന്ന് അദ്ദേഹത്തിൻറെ പ്രകടനത്തിൽ നിന്നും വ്യക്തമാണ്.
കഴിഞ്ഞ സെപ്റ്റംബർ 28-ന് നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച തിലക് വർമ്മ, ‘പ്ലെയർ ഓഫ് ദി മാച്ച്’ പുരസ്‌കാരം നേടിയിരുന്നു. സമ്മർദ്ദ നിമിഷങ്ങളിൽ തിളങ്ങാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ മത്സരത്തിൽ പ്രകടമായിരുന്നു.
ഓസ്‌ട്രേലിയ ‘എ’ ടീമിനെതിരായ ഏകദിന മത്സരത്തിൽ ടീം തകർച്ച നേരിട്ട ഘട്ടത്തിൽ (17/3 എന്ന നിലയിൽ) തിലക് നടത്തിയ പ്രകടനമാണ് ഏകദിന ഫോർമാറ്റിലെ അദ്ദേഹത്തിന്റെ കരുത്ത് വ്യക്തമാക്കിയത്. 122 പന്തുകളിൽ നിന്ന് 94 റൺസ് നേടിയ ആ ഇന്നിംഗ്‌സ്, വലിയ ഇന്നിംഗ്‌സുകൾ കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ ശേഷി വിളിച്ചോതുന്നതായിരുന്നു. എന്നിട്ടും താരത്തെ ടി20 യിൽ മാത്രം ഒതുക്കപ്പെട്ടു. ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയിൽ മാത്രമാണ് അദ്ദേഹം ഉൾപ്പെട്ടത്.
ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടി20 സ്‌ക്വാഡ്: Surya (C), Abhishek, Gill (VC), Tilak, Nitish, Dube, Axar, Jitesh (WK), Varun, Bumrah, Arshdeep, Kuldeep, Harshit, Sanju (WK), Rinku, Washi.
ഏകദിന സ്‌ക്വാഡ്: Gill (C), Rohit, Kohli, Shreyas (VC), Axar, Rahul, Nitish, Washi, Kuldeep, Harshit, Siraj, Arshdeep, Prasidh, Jurel (WK), Jaiswal
content: Tilak Varma not included in India’s ODI squad for Australia tour
