FootballGokulam Kerala FCTransfer News

ISL ക്ലബ്ബുകളെ അട്ടിമറിച്ചു; റിയൽ കാശ്മീരിന്റെ കിടിലൻ മധ്യനിര താരത്തെ തൂക്കി കേരളം

കഴിഞ്ഞ സീസണിൽ കൈ എതാ ദൂരത് നഷ്ടമായ ഐഎസ്എൽ പ്രൊമോഷനും ഐ-ലീഗ് കിരീടവും തിരച്ചു പിടിക്കാനുള്ള നീക്കങ്ങളിലാണ് ഗോകുലം കേരള. ഇതിന് ഭാഗമായി സ്‌ക്വാഡ് ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ഗോകുലം കേരള.

ഇപ്പോളിത ട്രാൻസ്ഫർ വിൻഡോയിൽ കിടിലൻ സൈനിങ് പൂർത്തിയാക്കാൻ ഒരുങ്ങുകയാണ് ഗോകുലം കേരള. ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഗോകുലം കേരള റിയൽ കശ്മീരിന്റെ യുവ മധ്യനിര താരം രാംദിന റാൽട്ടെയെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. 

ഐഎസ്എൽ ക്ലബ്ബുകളായ ഹൈദരാബാദ്, മുംബൈ, ഈസ്റ്റ്‌ ബംഗാൾ ടീമുകളെ പിന്തള്ളിയാണ് ഗോകുലം താരത്തെ സ്വന്തമാക്കുന്നത്. ഈ ക്ലബ്ബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ താല്പര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവസാനത്തോട് അടുക്കുമ്പോൾ ഗോകുലം താരത്തെ സ്വന്തമാക്കുകയാണ്. 

രണ്ട് വർഷ കരാറിലാണ് 23 കാരൻ ഗോകുലം കേരളയിലെത്തുക. കഴിഞ്ഞ സീസണിൽ റിയൽ കശ്മീരിനൊപ്പം 22 ഓള്ളം മത്സരങ്ങൾ താരം കളിച്ചിരുന്നു. നിലവിൽ 60 ലക്ഷമാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. എന്തിരുന്നാലും താരവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.