Brazil Football TeamGokulam Kerala FCSportsTransfer News

കിടിലൻ യുവ മലയാളി മധ്യനിര താരത്തെ തൂക്കി കേരളം; ലക്ഷ്യം പ്രൊമോഷൻ തന്നെ

അടുത്ത സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിലേക്ക് യോഗ്യത ലഭിക്കാനുള്ള ശക്തമായ ഒരുക്കങ്ങളിലാണ് ഗോകുലം കേരള. നിലവിൽ ടീം ശക്തമാക്കാനായി മികച്ച താരങ്ങളെ സ്വന്തമാക്കാനായുള്ള ശ്രമങ്ങളിലാണ് ഗോകുലം കേരള.

ഇപ്പോളിത ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നോർത്ത് യുണൈറ്റഡിന്റെ മലയാളി മുന്നേറ്റ മധ്യനിര താരം ഷിഗിൽ നമ്പത്ത്രിനെ സ്വന്തമാക്കാനുള്ള ഒരുക്കങ്ങളിലാണ് ഗോകുലം കേരള.

കഴിഞ്ഞ ദിവസം നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് ഷിഗിൽ ടീം വിട്ടതായി ഔദ്യോഗികമായി ആരാധകരെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം ഗോകുലം കേരള എഫ്സിയിലേക്ക് ചേക്കേറും തരത്തിലുള്ള അഭ്യൂഹം വന്നിരിക്കുന്നത്.

രണ്ട് വർഷ കരാറിലാണ് ഷിഗിൽ ഗോകുലത്തിലെത്തുന്നത്. കഴിഞ്ഞ സീസണിൽ താരം നോർത്ത് ഈസ്റ്റിനായി ആറൊള്ളം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. എന്തിരുന്നാലും താരത്തിന്റെ സൈനിങ് ഗോകുലം ഉടൻ തന്നെ ഔദ്യോഗികമായി പ്രഖ്യാപ്പിക്കുന്നതാണ്.