CricketCricket National TeamsSports

ടി20 ക്രിക്കറ്റിൽ വീണ്ടും പുതിയ നിയമവുമായി ഐസിസി

നിലവിൽ ടി20 ക്രിക്കറ്റിൽ ആദ്യ 6 ഓവറുകളിലാണ് പവർ പ്ലേ. ഒരു ഇന്നിങ്സിന്റെ 30 ശതമാനമാണ് പവർ പ്ലേ ഓവറുകൾ. എന്നാൽ മഴ മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ ഓവറുകൾ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ഐസിസിയുടെ പുതിയ പവർ പ്ലേ ഭേദഗതികൾ.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ പവർ പ്ലേ നിയമങ്ങളിൽ ഭേദഗതിയുമായി ഐസിസി. നിലവിൽ ടി20 ക്രിക്കറ്റിൽ ആദ്യ 6 ഓവറുകളിലാണ് പവർ പ്ലേ. ഒരു ഇന്നിങ്സിന്റെ 30 ശതമാനമാണ് പവർ പ്ലേ ഓവറുകൾ. എന്നാൽ മഴ മൂലമോ മറ്റ് സാങ്കേതിക കാരണങ്ങൾ കൊണ്ടോ ഓവറുകൾ കുറയ്‌ക്കേണ്ടി വരുന്ന സാഹചര്യങ്ങളിലാണ് ഐസിസിയുടെ പുതിയ പവർ പ്ലേ ഭേദഗതികൾ.

ഒരു മത്സരത്തിലെ ഓവറുകൾ വെട്ടിക്കുറച്ചാൽ, പവർപ്ലേ ഏറ്റവും അടുത്തുള്ള പന്തിലേക്ക് റൗണ്ട് ചെയ്യപ്പെടും എന്നതാണ് പുതിയ നിയമം. നേരത്തെ അത് ഏറ്റവും അടുത്തുള്ള ഓവറിലേക്ക് റൗണ്ട് ചെയ്യപ്പെടുന്ന രീതിയായിരുന്നു,

ഉദാഹരണമായി, ഏതെങ്കിലും കാരണത്താൽ ഒരു മത്സരം എട്ട് ഓവറായി ചുരുക്കിയാൽ ഇന്നിങ്സിലെ 30 ശതമാനം എന്ന കണക്കിൽ 2.2 ഓവറുകളാണ് പവർ പ്ലേ. എന്നാൽ മുമ്പ് ഇതിന് റൗണ്ട് ഫിഗറാക്കി 3 ഓവർ പവർ പ്ലേ എന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ കൃത്യം 30 ശതമാനം ഓവറുകൾ മാത്രമേ പവർ പ്ലേ ആയി ഉണ്ടാവുകയുള്ളു. അതായത് 8 ഓവർ മത്സരമാണെങ്കിൽ 2.2 ഓവറിൽ പവർ പ്ലേ അവസാനിക്കും.

ഒരു ഓവറുകൾക്കിടയിൽ പവർ അവസാനിക്കുന്നത് ഫീൽഡിങ് ടീമിന് ബുദ്ധിമുട്ട് സൃഷ്ട്ടിക്കുമെന്ന് ചൂണ്ടികാട്ടിയാണ് നേരത്തെ റൗണ്ട് ഫിഗറിൽ പവർ പ്ലേ അവസാനിച്ചിരുന്നത്. എന്നാൽ ഓവറിനിടയിൽ പവർ പ്ലേ അവസാനിക്കുന്നത് ഫീൽഡിങ് ടീമിന് ബുദ്ധിമുട്ട് സൃഷ്ടിക്കില്ലെന്ന പുതിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പുതിയ നിയമ ഭേദഗതി.

ചുവടെ നൽകിയിരിക്കുന്ന കണക്കുകൾ പരിശോധിച്ചാൽ കാര്യങ്ങൾ കുറച്ച് കൂടി വ്യക്തമാവും..