ഇന്ത്യ- ഓസിസ് ടി20 പരമ്പരയിലെ മൂന്നാം മത്സരം നാളെ ഹൊബാർട്ടിൽ വെച്ച് നടക്കാനിരിക്കുകകയാണ്. നിലവിൽ പരമ്പരയിലെ രണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 1-0 ത്തിന് ഓസിസി മുന്നിലാണ്. പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിക്കുകയും രണ്ടാം മത്സരത്തിൽ ഓസിസ് 4 വിക്കറ്റിന് വിജയിക്കുകയും ചെയ്തിരുന്നു. അതിനാൽ മൂന്നാം മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. ഹൊബാർടിലെ ബ്ലണ്ട്സ്റ്റോൺ അറീനയിലാണ് മത്സരം. നിർണായക മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ മഴ ഇന്ത്യയെ ചതിക്കുമോ? ഹൊബാർട്ടിലെ കാലാവസ്ഥയെ കുറിച്ചും പിച്ചിനെ കുറിച്ചും അറിയാം..
കാലാവസ്ഥ
നവംബർ രണ്ട് ഞായറാഴ്ച ഹൊബാർട്ടിൽ പകൽ സമയത്ത് മഴ പെയ്യാനുള്ള സാധ്യത 10 ശതമാനവും രാത്രി സമയത്ത് മഴ പെയ്യാനുള്ള സാധ്യത 35 ശതമാനവുമാണ്. മത്സരം നടക്കുന്നത് ഓസിസ് പ്രാദേശിക സമയം 7:30 നാണ്. അതിനാൽ കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് മത്സരദിവസം മഴ പെയ്യാനുള്ള സാധ്യതയുണ്ട്.
പിച്ച് റിപ്പോർട്ട്
ഹൊബാർട്ടിലെ ബ്ലണ്ട്‌സ്‌റ്റോൺ അറീനയുടെ പിച്ച് പൊതുവെ ബാറ്റിംഗിന് അനുകൂലമായ പിച്ചാണ്.ഈ പിച്ച് പരന്നതും (Flat track) സ്ഥിരമായ ബൗൺസുമുള്ളതാണ്. അതുകൊണ്ടുതന്നെ ബാറ്റർമാർക്ക് ഷോട്ടുകൾ കളിക്കാൻ എളുപ്പമാണ്. ഇവിടെ ഉയർന്ന സ്കോറുകൾ പിറക്കാറുണ്ട്.ഗ്രൗണ്ടിന്റെ ബൗണ്ടറി ദൂരം താരതമ്യേന കുറവായതിനാൽ സിക്സറുകളും ബൗണ്ടറികളും കൂടുതലായും പ്രതീക്ഷിക്കാം.
പുതിയ പന്തിൽ പേസ് ബൗളർമാർക്ക് ചെറിയ ‘ചലനം’ (movement) ലഭിക്കാൻ സാധ്യതയുണ്ട്. കളി തുടങ്ങുന്ന ആദ്യ ഓവറുകളിൽ ഇത് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയായേക്കാം. അതിനാൽ ടോസ് ലഭിക്കുന്ന ടീം ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത. പേസ് ബൗളർമാർക്ക് സാധ്യതയുള്ള ഈ പിച്ചിൽ സ്പിന്നർമാർക്ക് കാര്യമായ ടേൺ ലഭിക്കാൻ സാധ്യത കുറവാണ്.ഏകദേശം 164 – 182 റൺസാണ് T20I മത്സരങ്ങളിലെ ശരാശരി ആദ്യ ഇന്നിംഗ്‌സ് സ്കോർ. ചേസിങ്ങിന് അനുകൂലമായ പിച്ച് കൂടിയാണിത്.
