Uncategorized

പെരേര ഡയസിനെ കൈവിട്ട് ബാംഗ്ലൂരു👀 സൂപ്പർതാരത്തിന്റെ സൈനിങ് ഇനിയെങ്ങോട്ടാണ്??

ഇന്ത്യൻ സൂപ്പർ ലീഗിൽ വിവിധ ടീമുകൾക്കായി തകർപ്പൻ പ്രകടനമാണ് ഈ അർജന്റീന താരം ഇതുവരെ കാഴ്ചവച്ചത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു സീസണിൽ നിന്നും എട്ടു ഗോളുകൾ സ്കോർ ചെയ്ത താരം പിന്നീടും ഐ എസ് എലിൽ ഫോം തുടർന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന ഐ എസ് എൽ ടീമുകൾ സമ്മർ ട്രാൻസ്ഫർ ജാലകം തുറക്കാൻ ഒരുങ്ങവെ ടീമിൽ മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുകയാണ്. ഇതിനോടകം തങ്ങളുടെ ടീമിലെ ചില താരങ്ങളുടെ കൊഴിഞ്ഞുപോക്കുകൾ ക്ലബ്ബുകൾ ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read  –  ഇവാനും ലൂണയുമെല്ലാം വെറും ഇരകൾ, കിരീടം നേടാനാണെങ്കിൽ മാനേജ്മെന്റ്ചെയ്യേണ്ടത് ഇതല്ല!!

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിച്ച് അർജന്റീന താരമായ പെരേര ഡയസ് തന്റെ നിലവിലെ ക്ലബ്ബ് വിടുന്നതായി ഒഫീഷ്യലി അറിയിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബംഗളൂരു എഫ് യിൽ നിന്നുമാണ് സൂപ്പർ താരം പടിയിറങ്ങുന്നത്.

Also Read  –  ഈയൊരു കിടിലൻ സൈനിങ് വരുമെന്ന് നേരത്തെ ഉറപ്പിച്ചതാണ്😍🔥തകർപ്പൻ സൈനിങ് തൂക്കി ബ്ലാസ്റ്റേഴ്‌സ്..

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ആദ്യ സീസൺ തകർപ്പൻ പ്രകടനം നടത്തിയ താരം പിന്നീട് രണ്ട് സീസണിൽ മുംബൈ സിറ്റി എഫ്സിയിലും തുടർന്ന് ബാംഗ്ലൂരു എഫ്സി ടീമിനും വേണ്ടിയാണ്  ജേഴ്സി അണിഞ്ഞത്.

Also Read  –  വിബിന്റെ സൈനിങ് തൂക്കാൻ എതിരാളികൾ👀🔥ഇക്കാര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് നിലപാട് ഇതാണ്.. – Aavesham CLUB: Powering Passion

ബംഗളൂരു എഫ്സി യോടൊപ്പമുള്ള ഈ സീസണിന് ശേഷം ക്ലബ്ബിൽ നിന്നും പടിയിറങ്ങുന്ന പെരേര അടുത്തതായി ഏത് ക്ലബ്ബിലേക്ക് പോവുമെന്നാണ് ഉറ്റുനോക്കുന്നത്. സൂപ്പർതാരം ഐ എസ് എലിൽ തുടരുമോ എന്നും നോക്കികാണാം.

Also Read  –  ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് പിശുക്ക് തുടർന്നാൽ ബ്ലാസ്റ്റേഴ്സിന് ഇത്തവണ വീണ്ടും പണിയാകും!!