ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയ്ക്ക് നാളെ പെര്‍ത്തില്‍ തുടക്കമാകും. ഇന്ത്യൻ സമയം രാവിലെ ഒമ്പത് മണി മുതലാണ് മത്സരം. ഏഴ് മാസത്തെ ഇടവേളക്കുശേഷം രോഹിതും കോലിയും ക്രിക്കറ്റ് മൈതാനത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ശുഭ്മാൻ ഗില്ലിന്റെ ഏകദിന നായക അരങ്ങേറ്റവും എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ആദ്യ പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇന്ത്യയുടെ സാധ്യത ഇലവൻ എപ്രകാരമായിരിക്കുമെന്ന് പരിശോധിക്കാം..
രോഹിത് ഓപ്പണറായി ഇറങ്ങുമെന്ന് ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ക്യാപ്റ്റനായി അരങ്ങേറുന്ന ശുഭ്മാന്‍ ഗില്ലാകും രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുക. വിരാട് കോലി മൂന്നാം നമ്പറിലെത്തുമ്പോള്‍ ശ്രേയസ് അയ്യര്‍ നാലാമനായും കെ എല്‍ രാഹുല്‍ അഞ്ചാം നമ്പറിലും ക്രീസിലിറങ്ങും. നിതീഷ് കുമാര്‍ റെഡ്ഡി, അക്സര്‍ പട്ടേല്‍ എന്നിവരായിരിക്കും ഇന്ത്യയുടെ സ്പെഷ്യലിസ്റ്റ് ഓൾറൗണ്ടർമാർ. കുല്‍ദീപ് യാദവ് ആയിരിക്കും സ്പെഷ്യലിസ്റ്റ് സ്പിന്നർ. അര്‍ഷ്ദീപ് സിംഗും മുഹമ്മദ് സിറാജും ഹര്‍ഷിത് റാണയും പേസര്‍മാരായി ടീമിലെത്തും. പെര്‍ത്തിലെ പിച്ച് പേസര്‍മാർക്ക് അനുകൂലമാണ്.
ഇന്ത്യയുടെ സാധ്യത ഇലവൻ: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, ലോകേഷ് രാഹുൽ, നിതീഷ് റെഡ്ഡി, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, അർശ്ദീപ് സിങ്, ഹർഷിത് റാണാ.
ALSO READ: ഐപിഎല്ലിൽ മിന്നും പ്രകടനം; എന്നിട്ടും ഗംഭീറിന് വേണ്ട, നിരാശ പ്രകടിപ്പിച്ച് സൂപ്പർ താരം
